Type Here to Get Search Results !

അമ്മക്ക് പിന്നാലെ പൊള്ളലേറ്റ മകനും യാത്രയായി അയൽവാസി കസ്റ്റഡിയിൽ

 



വൈപ്പിന്‍ നായരമ്ബലത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. സിന്ധുവിന്റെ മകന്‍ അതുലാണ് മരിച്ചത്.


എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.


മകന്‍ അതുലിന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.അതേസമയം സംഭവത്തില്‍ അയല്‍വാസിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുക്കും.


നായരമ്ബലം സ്വദേശിനി ബിന്ദു ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ആശുപത്രിയില്‍ കൊണ്ടു പോകുമ്ബോള്‍ യുവതി നല്‍കിയ മരണ മൊഴിയില്‍ നായരമ്ബലം സ്വദേശിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ഞാറക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.


ഇയാള്‍ക്കെതിരെ ഇവര്‍ രണ്ടു ദിവസം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് സിന്ധുവിനെയും മകനെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe