Type Here to Get Search Results !

ട്രൂകോളറില്‍ നിന്നും ഫോണ്‍ നമ്ബര്‍ അണ്‍ലിസ്റ്റ് ചെയ്യാന്‍

 



ഇന്റര്‍നെറ്റ് ലോകത്ത്, ഉപയോക്താക്കളുടെ ഏറ്റവും വലിയ ആശങ്കകളില്‍ ഒന്നാണ് സ്വകാര്യത. എല്ലാം ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍, സര്‍വയലന്‍സില്‍ നിന്ന് അകന്ന് നില്‍ക്കുന്നതും ഇന്റര്‍നെറ്റില്‍ നിന്ന് അകന്ന് നില്‍ക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.


ഇനി നിങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് അകന്ന് നില്‍ക്കുവാന്‍ തീരുമാനിച്ചു എന്നിരിക്കട്ടെ, നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവരില്‍ നിന്ന് പോലും നിങ്ങളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തിച്ചേരാം. ഡിജിറ്റല്‍ ലോകത്തിന്റെ വികാസത്തിന് അനുസരിച്ച്‌ സ്വകാര്യത എന്ന സങ്കല്‍പ്പം പോലും പതുക്കെ ഇല്ലാതാവുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ നമ്മെ കോണ്‍ടാക്റ്റ് ചെയ്യുന്ന പരിചിതമല്ലാത്ത നമ്ബരുകളുടെ ഉടമകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ആണ് ട്രൂകോളര്‍. പരസ്യങ്ങളും സ്കാം കോളുകളും എല്ലാം മനസിലാക്കാന്‍ ട്രൂകോളര്‍ സഹായിക്കുന്നു. ഗൂഗിള്‍ പ്ലേയില്‍ നിന്നും ഏറ്റവും അധികം ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ ഒന്ന് കൂടിയാണ് ട്രൂകോളര്‍.


ട്രൂകോളര്‍




മിക്കവാറും എല്ലാവരുടെയും കൈവശമുള്ള സ്വകാര്യ വിവരങ്ങളില്‍ ഒന്നാണ് ഫോണ്‍ നമ്ബര്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്ബര്‍. ട്രൂകോളര്‍ നിലവില്‍ ഏറ്റവും മികച്ച കോളര്‍ ഐഡന്റിഫിക്കേഷന്‍ സേവനങ്ങളിലൊന്നാണ്, യൂസേഴ്സിന് അറിയാത്ത നമ്ബറില്‍ നിന്ന് ഒരു ഫോണ്‍ കോളോ സന്ദേശമോ ലഭിക്കുമ്ബോള്‍ അതാരാണെന്ന് തിരിച്ചറിയാന്‍ ട്രൂകോളര്‍ സഹായിക്കുന്നു. ഒരു ഉപയോക്താവിന് ഉപയോക്താവിന്റെ പേരോ ഒരു ഫോണ്‍ നമ്ബറുമായി ബന്ധപ്പെടുത്തി നടത്തുന്ന ബിസിനസിന്റെയോ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയും. അത് ഫോണ്‍ കോള്‍ സ്വീകരിക്കുന്ന അല്ലെങ്കില്‍ വിളിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും കാണാന്‍ കഴിയും.

സര്‍വീസ്


ട്രൂകോളര്‍ ആപ്പിന്റെ സവിശേഷതകള്‍ നിരവധിയായ സുരക്ഷ ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്. ഉപയോക്താവിന്റെ കോണ്‍ടാക്‌ട് ലിസ്റ്റ് അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നതായിരുന്നു ആരോപണം. യൂസറിന്റെ പേര്, ഫോണ്‍ നമ്ബര്‍, ഇ മെയില്‍, അഡ്രസ്, സര്‍വീസ് ഓപ്പറേറ്റര്‍ എന്നതടക്കമുള്ള വിവരങ്ങളാണ് ട്രൂകോളര്‍ ആക്സസ് ചെയ്യുന്നതായി പറയപ്പെടുന്നത്. ഒരു ഉപയോക്താവ് തന്റെ വിശദാംശങ്ങള്‍ ട്രൂകോളറില്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യും? ട്രൂകോളറില്‍ നിങ്ങളുടെ ഫോണ്‍ നമ്ബര്‍ എങ്ങനെ അണ്‍ലിസ്‌റ്റ് ചെയ്യാമെന്നും നിങ്ങളുടെ വിശദാംശങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാമെന്നും അറിയാന്‍ താഴേക്ക് വായിക്കുക.


ട്രൂകോളര്‍ ഉപയോക്താവ്





android 12,android studio,android,android 12 release date,android auto,android emulator,android 11,android tv,android file transfer,android screenshot,android 12 release

നിങ്ങളൊരു ട്രൂകോളര്‍ ഉപയോക്താവാണെങ്കില്‍, ആപ്ലിക്കേഷനിലെ സെറ്റിങ്സ് മെനുവില്‍ പോയി നിങ്ങളുടെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ചെയ്താല്‍ ട്രൂകോളറില്‍ നിന്ന് നിങ്ങളുടെ വിശദാംശങ്ങള്‍ നീക്കം ചെയ്യപ്പെടും. പിന്നീട് ട്രൂകോളറില്‍ ആരെങ്കിലും നിങ്ങളുടെ ഫോണ്‍ നമ്ബര്‍ തിരഞ്ഞാല്‍ തന്നെ നിങ്ങളുടെ പേരോ മറ്റ് വിശദാംശങ്ങളോ കാണിക്കില്ല. ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ ലഭ്യമാണ്. സൗജന്യ ഉപയോക്താക്കള്‍ക്കും പ്രീമിയം ഉപയോക്താക്കള്‍ക്കും ഒരു പ്രശ്‌നവുമില്ലാതെ ട്രൂകോളറില്‍ നിന്ന് അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാനാകും.


ആന്‍ഡ്രോയിഡ്


truecaller,truecaller premium apk,truecaller ipo,truecaller alternative,truecaller login,truecaller apk,truecaller premium,truecaller phone number search,truecaller online


ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍


  • ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലെ ട്രൂകോളര്‍ ആപ്പ് തുറക്കുക.
  • നിങ്ങളുടെ ട്രൂകോളര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.

  • സെറ്റിങ്സില്‍ ടാപ്പ് ചെയ്ത് "എബൗട്ട്" ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക.
  • ഇവിടെ "ഡീ ആക്ടിവേറ്റ്" ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.

ഐഫോണില്‍ നിന്നും


  • ആദ്യം നിങ്ങളുടെ ഐഒഎസ് ഡിവൈസില്‍ ട്രൂകോളര്‍ ആപ്പ് തുറക്കുക.
  • ആപ്പിന്റെ ഏറ്റവും മുകളില്‍ വലത് ഭാഗത്തായി കാണുന്ന ഗിയര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

  • ഇവിടെ നിന്നും "എബൗട്ട് ട്രൂ കോളര്‍" എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക.
  • താഴേക്ക് സ്ക്രോള്‍ ചെയ്ത് "ഡീ ആക്ടിവേറ്റ് ട്രൂ കോളര്‍" എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഡിവൈസുകള്‍ വഴി ട്രൂകോളര്‍ അക്കൌണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ എന്നാണ് മുകളില്‍ വിശദീകരിച്ചത്. ഇത്രയും സ്റ്റെപ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പിന്നെ ട്രൂകോളര്‍ ഡാറ്റാബേസില്‍ നിന്നും നിങ്ങളുടെ വിവരങ്ങള്‍ നീക്കം ചെയ്യപ്പെടും. ആരെങ്കിലും സെര്‍ച്ച്‌ ചെയ്താല്‍ പോലും നിങ്ങളുടെ പേര് അടക്കമുള്ള വിശദാംശങ്ങള്‍ കാണിക്കില്ല.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe