Type Here to Get Search Results !

5,000 രൂപവരെ കര്‍ഷക പെന്‍ഷന്‍ ; എങ്ങനെ അപേക്ഷിക്കാം

 

farmer pension,pension kerala,old age pension scheme in kerala



സംസ്ഥാനത്തെ കർഷകർക്ക് മാസം 5,000 രൂപവരെ പെൻഷൻ നൽകാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കമാകും.കർഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ബോർഡിൽ അംഗത്വമെടുക്കാൻ കർഷകർക്ക് ബുധനാഴ്ചമുതൽ https://kfwfb.kerala.gov.in വെബ് പോർട്ടൽ വഴി അപേക്ഷിക്കാം.


നിലവിൽ കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധി മുഖേനയാണ് പെൻഷൻ ലഭിക്കുക.പതിനെട്ടിനും 55 ഇടയിൽ പ്രായമുള്ള, മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്ത കർഷകരുടെ പദ്ധതിയിൽ അംഗമാകുകയും ചെയ്യും. 100 രൂപ രജിസ്ട്രേഷൻ ഫീസടച്ച് അപേക്ഷിക്കണം.




അഞ്ച് സെന്റിൽ കുറയാതെയും 15 എക്കറിൽ കവിയാതെയും ഭൂമി കൈവശമുണ്ട്, അഞ്ചു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരാകണം. ഉദ്യാന കൃഷി, സസ്യക്കൃഷി, നഴ്സറി നടത്തിപ്പ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി പ്രത്യേകതയുള്ളവയെ പരിപാലിക്കുന്നവർക്ക് അപേക്ഷിക്കാം.


ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്ക്കണം. ആറ് മാസത്തെയോ ഒരു വർഷത്തെ തുക ഒന്നിച്ച് അടയ്ക്കാനുമാകും. 100 രൂപ കുറഞ്ഞ പ്രതിമാസ അംശാദായത്തുക. 250 രൂപവരെയുള്ള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർകൂടി നിധിയിലേക്ക് അടയ്ക്കും.അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശ്ശികയില്ലാതെ ക്ഷേമനിധിയിൽ അംഗമായി തുടരുകയും 60 വയസ്സ് പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് അടച്ച അംശാദായത്തിന്റെ അനുപാതികമായി പെൻഷൻ ലഭിക്കും. കുറഞ്ഞത് അഞ്ചു വർഷം അംശാദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ് പെൻഷൻ ലഭിക്കുക.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe