Type Here to Get Search Results !

കോഴിക്കോട് ഒമൈക്രോണ്‍ സമ്ബര്‍ക്കം; നാല് ജില്ലകളില്‍ നിന്നുള്ളവര്‍ സമ്ബര്‍ക്ക പട്ടികയില്‍

 




കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമൈക്രോണ്‍ കേരളത്തിലുമെത്തിയോ എന്ന് പരിശോധന.


യുകെ യില്‍ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചത്.


ഇംഗ്ലണ്ടില്‍ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമൈക്രോണ്‍ പരിശോധനക്കയച്ചു. ഈ മാസം 21ന് എത്തിയ ഡോക്ടര്‍ക്ക് 26നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജീനോമിക് സീക്വന്‍സിംഗ് പരിശോധന നടത്തി ഒമൈക്രോണ്‍ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്.

ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്‍ററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവര്‍ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമര്‍ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച്‌ വരികയാണ്. ഇദ്ദേഹത്തിന്റെ സമ്ബര്‍ക്കപ്പട്ടിക തയാറാക്കി മറ്റ് ജില്ലകളില്‍ അയച്ചു. നാല് ജില്ലകളില്‍ നിന്നുള്ളവരാണ് ഇയാളുടെ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe