Type Here to Get Search Results !

How to Link Aadhaar With Voter ID; A Step-by-step guide to link Aadhaar with Voter ID Car

 



കനത്ത ബഹളത്തിനിടെ തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ 2021 ലോക്‌സഭ പാസാക്കി. വോട്ടര്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ണ്ണായക ബില്‍ ആണ് ഇത്.


കള്ളവോട്ട് തടയുക (bogus voting) എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബില്‍ അല്ലെങ്കില്‍ 'തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്‍' 2021 (Election Reforms Bill 2021) അവതരിപ്പിച്ചത്.


Union Law Minister കിരണ്‍ റിജിജു (Kiren Rijiju) ആണ് ബില്‍ അവതരിപ്പിച്ചത്. നിയമനിര്‍മ്മാണം തിരഞ്ഞെടുപ്പില്‍ നടക്കുന്ന കള്ളവോട്ട് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതല്‍ വിശ്വസനീയമാക്കുമെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.


വോട്ടര്‍ പട്ടികയില്‍ ഡ്യൂപ്ലിക്കേഷന്‍ തടയുക എന്നതാണ് സര്‍ക്കാര്‍ ഈ നടപടികൊണ്ട് ഉദ്ദേശിക്കുന്നത്. വോട്ടര്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ കള്ളവോട്ടിന് അവസരം ലഭിക്കില്ല എന്നതാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന നേട്ടം.


തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേതന്നെ ഇതിനായി നടപടി എടുത്തിരുന്നെങ്കിലും നിയമത്തിന്‍റെ പിന്‍ബലം വേണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജനപ്രാതിനിധ്യ നിയമത്തിലാണ് മാറ്റം വരുത്തിയത്. നിയമ ഭേദഗതിക്കുശേഷം, വോട്ടര്‍ പട്ടികയില്‍ നിലവില്‍ പേരുള്ളവരും പുതുതായി പേരു ചേര്‍ക്കുന്നവരും ആധാര്‍ നമ്ബര്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടും.


വോട്ടര്‍ ഐഡിയുമായി ആധാര്‍ എങ്ങനെ ലിങ്ക് ചെയ്യാം? 



1. https://voterportal.eci.gov.in/ സന്ദര്‍ശിക്കുക .

2. നിങ്ങളുടെ മൊബൈല്‍ നമ്ബര്‍/ഇമെയില്‍ ഐഡി/വോട്ടര്‍ ഐഡി നമ്ബര്‍ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക.

3. Password നല്‍കുക

4. നിങ്ങളുടെ സംസ്ഥാനവും ജില്ലയും പരിശോധിക്കുക.

5. നിങ്ങളുടെ പേര്, ജനനത്തീയതി, പിതാവിന്‍റെ പേര് തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ നല്‍കുക.

6. 'Search' ബട്ടണില്‍ ക്ലിക്ക് ചെയ്യുക

7. നിങ്ങളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഡാറ്റാബേസുമായി പൊരുത്തപ്പെടുന്നെങ്കില്‍, നിങ്ങളുടെ വിശദാംശങ്ങള്‍ സ്ക്രീനില്‍ ദൃശ്യമാകും.

8. സ്‌ക്രീനിന്‍റെ ഇടതുവശത്ത് കാണുന്ന 'ഫീഡ് ആധാര്‍ നമ്ബര്‍' ('Feed Aadhaar No') ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

7. ഒരു പോപ്പ്-അപ്പ് പേജ് ദൃശ്യമാകും. ഇതില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കണം. ആധാര്‍ നമ്ബര്‍, പേര്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍, രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി എന്നിവ നല്‍കണം.

8. ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക

9. നിങ്ങള്‍ അപേക്ഷ വിജയകരമായി രജിസ്റ്റര്‍ ചെയ്തു എന്ന സന്ദേശം ലഭിക്കും.


നിങ്ങളുടെ ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം (How to Know If Your Aadhaar Is Linked With Voter ID?)


1. NVSP വെബ്സൈറ്റ് സന്ദര്‍ശിക്കുക - https://voterportal.eci.gov.in/

2. 'Seeding Through NVSP Portal' എന്ന വിഭാഗത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ നല്‍കുക.

3. നിങ്ങളുടെ അപേക്ഷ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അത് പ്രോസസ്സ് ചെയ്യുകയാണ് എന്നുമുള്ള ഒരു സന്ദേശം ദൃശ്യമാകും.

നിങ്ങളുടെ ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് യുഐഡിഎഐയുടെ ( UIDAI) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe