Type Here to Get Search Results !

20 - 40 പ്രായക്കാരിൽ കോവിഡ്‌ കൂടുന്നു ; ക്രിസ്‌മസ്‌ പുതുവർഷ ആഘോഷങ്ങൾ വ്യാപനത്തിന് കാരണമായി

 





തിരുവനന്തപുരം
കഴിഞ്ഞയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ സംസ്ഥാനത്ത്‌ 20 മുതൽ 40 വയസ്സുവരെയുള്ളവരിൽ കോവിഡ്‌ കൂടുന്നു. ക്രിസ്‌മസ്, പുതുവർഷക്കാലത്ത്‌ വലിയ രീതിയിൽ പൊതുജനങ്ങൾക്കിടയിൽ സമ്പർക്കമുണ്ടായത്‌ കോവിഡ് വ്യാപനത്തിനു കാരണമായി. ആരോഗ്യ പ്രവർത്തകരിലും കൂടുതലായി കോവിഡ് ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്‌.

മുസ്‍ലിംകളെ കുറ്റം പറഞ്ഞത് തെറ്റായിപ്പോയി, ഇനി അങ്ങനെ ഉണ്ടാകില്ല -പി.സി ജോര്‍ജ്

കോവിഡ്‌ ഗണ്യമായി ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. അനാവശ്യയാത്രഎല്ലാവരും ഒഴിവാക്കണം.  എല്ലാ ജില്ലയിലെയും ആരോഗ്യ വകുപ്പിന്റെ തയ്യാറെടുപ്പുകൾ കൃത്യമായി വിലയിരുത്തുന്നുണ്ട്‌. കോവിഡ്‌, കോവിഡിതര രോഗികൾക്കുവേണ്ടിയുള്ള ആശുപത്രിക്കിടക്കകൾ, ഐസിയു, വെന്റിലേറ്ററുകൾ, ഓക്‌സിജൻ പ്ലാന്റുകൾ, മരുന്നുകളുടെ ലഭ്യത എന്നിവയും വിലയിരുത്തി.


എല്ലാ ജില്ലയിലും കേസിന്റെ എണ്ണം വർധിക്കുകയാണ്‌. രോഗികൾ വർധിച്ചാൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാൻ കോവിഡ് ബ്രിഗേഡ് പുനസ്ഥാപിക്കാൻ കേന്ദ്രത്തോട് സംസ്ഥാനം അഭ്യർഥിച്ചതായും മന്ത്രി പറഞ്ഞു.


മരുന്ന് വീട്ടിലെത്തിക്കും


കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജീവിതശൈലീ രോഗമുള്ളവർക്കുള്ള മരുന്നുകൾ വീടുകളിൽ എത്തിക്കാൻ നിർദേശം നൽകിയതായി മന്ത്രി. അതിനായി അവർ ആരോഗ്യകേന്ദ്രങ്ങളിൽ എത്തേണ്ട. പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 13 കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 416.63  ടൺ ഓക്‌സിജനാണ് സംസ്ഥാനത്ത് ഉൽപ്പാദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe