Type Here to Get Search Results !

ഇന്ന് 73ാം റിപ്പബ്ലിക് ദിനം; കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

 





ഇന്ന് രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ പത്തരയോടെ ആരംഭിയ്ക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ഇന്ത്യയുടെ പ്രതിരോധ കരുത്ത് വിളിച്ചറിയിക്കും. ജമ്മുകാശ്മീരില്‍ വീരമ്യത്യുവരിച്ച സേനാംഗങ്ങളെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാചരണങ്ങളുടെ ഭാഗമായ് അനുസ്മരിയ്ക്കും. തുടര്‍ച്ചയായ് രണ്ടാം വര്‍ഷത്തിലും കൊവിഡ് വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ നാഷണല്‍ സ്റ്റേഡിയം വരെ ആകും റിപ്പബ്ലിക്ക് ദിന പരേഡ്. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ വലയത്തിലാണ് രാജ്യതലസ്ഥാനം.


ഡല്‍ഹി ഏരിയ കമാന്‍ഡിംഗ് ജനറല്‍ ഓഫീസര്‍ ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് ഇന്നത്തെ പരേഡ് കമാന്‍ഡര്‍. ഡല്‍ഹി ഏരിയ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അലോക് കാക്കര്‍ രണ്ടാം കമാന്‍ഡ് ആകും. അസം റെജിമെന്റ്, രാജ്പുത് റെജിമെന്റ്, സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി, ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി, ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്‌സ് റെജിമെന്റ്, പാരച്യൂട്ട് റെജിമെന്റ് എന്നി ആറ് വിഭാഗങ്ങളാകും ഇന്ത്യന്‍ സൈന്യത്തിനെ പ്രതിനിധികരിച്ച് മാര്‍ച്ചിംഗ് കോണ്ടിംഗന്റുകള്‍. കുതിരപ്പടയുടെ ഒരു നിരയായിരിക്കും ഇന്ത്യന്‍ സൈന്യത്തിന്റെ ടാബ്ലോയെ പ്രതിനിധീകരിക്കുക്കാന്‍ ആദ്യം നീങ്ങും.

ബയോഡാറ്റകൾ നിർമിക്കാൻ ഇനി വിഷമിക്കേണ്ട.... പ്രൊഫഷണൽ രീതിയിൽ ചെയ്യാൻ ഇതാ ഒരടിപൊളി ആപ്പ്......

സേനയുടെ ഏവിയേഷന്‍ വിഭാഗത്തിന്റെ നൂതന ലൈറ്റ് ഹെലികോപ്റ്ററുകളുടെ ഒരു ഫ്‌ലൈ പാസ്റ്റ് കാഴ്ചയുടെ റിപ്പബ്ലിക്ക് ദിന വിരുന്ന് ആകാശത്ത് ഒരുക്കും.രണ്ട് ധനുഷ് ഹോവിറ്റ്സര്‍, ഒരു 75/24 പാക്ക് ഹോവിറ്റ്‌സര്‍, രണ്ട് സര്‍വത്ര ബ്രിഡ്ജ്-ലേയിംഗ് സിസ്റ്റം, രണ്ട് തരണ്‍ ശക്തി ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, ഒരു എച്ച്ടി-16 ഇലക്ട്രോണിക് വാര്‍ഫെയര്‍, രണ്ട് ആകാശ് മിസൈല്‍ സിസ്റ്റം, ഒരു ടൈഗര്‍ ക്യാറ്റ് മിസൈല്‍ സിസ്റ്റം എന്നിവയും യന്ത്രവല്‍കൃത നിരില്‍ ഉണ്ടാവും. ഇന്ത്യന്‍ നാവികസേനയുടെയും ഇന്ത്യന്‍ വ്യോമസേനയുടെയും ഓരോ മാര്‍ച്ചിംഗ് സംഘമാണ് 2022 റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക. അര്‍ദ്ധസൈനിക സേനകള്‍, സായുധ സേനകള്‍,എന്‍സിസി ഡല്‍ഹി പോലീസ്, നാഷണല്‍ സര്‍വീസ് സ്‌കീം മുതലായ വിഭാഗങ്ങളും പരേഡില്‍ അണിനിരക്കും.


വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും സായുധ സേനയുടെയും 25 ടാബ്ലോകള്‍ ആണ് ഇത്തവണത്തെ പരേഡില്‍ അണിനിരക്കുക. അശോക് ചക്ര അവാര്‍ഡ് ജേതാവും രണ്ട് പരമവീര ചക്ര അവാര്‍ഡ് ജേതാക്കളും 2022 റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) ഒരു വനിതാ ടീമും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) ഒരു പുരുഷ ടീമും- മോട്ടോര്‍ സൈക്കിളില്‍ സാഹസിക കാഴ്ച ഒരുക്കും. പ്രധാനമന്ത്രി യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിയ്ക്കുന്നതോടെ ആണ് റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍ ആരംഭിയ്ക്കുക. ജമ്മുകാശ്മീരില്‍ ഭീകരരെ നേരിട്ട് വീരമ്യത്യു വരിച്ച സുരക്ഷാ സേനാംഗങ്ങള്‍ക്കും പരേഡിന് മുന്‍പയ് ആദരാജ്ഞലികള്‍ അര്‍പ്പിയ്ക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe