Type Here to Get Search Results !

കൊവാക്‌സിനൊപ്പം കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നല്‍കരുത്: ഭാരത് ബയോടെക്‌

 






ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കൊവാക്‌സിന്‍ സ്വീ​ക​രി​ച്ച​തി​നു​ ശേ​ഷം കുട്ടികള്‍ക്ക് വേ​ദ​ന​ സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ ശി​പാ​ര്‍​ശ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്.


കോ​വാ​ക്സി​നോ​ടൊ​പ്പം കു​ട്ടി​ക​ള്‍​ക്ക് മൂ​ന്ന് പാ​ര​സെ​റ്റ​മോ​ള്‍ 500 മി​ല്ലി​ഗ്രാ​മി​ന്‍റെ ഗു​ളി​ക​ക​ള്‍ ക​ഴി​ക്കാ​ന്‍ ചി​ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കേ​ന്ദ്ര​ങ്ങ​ള്‍ ശി​പാ​ര്‍​ശ ചെ​യ്യു​ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ഭാരത് ബയോടെക്കിന്റെ പ്രതികരണം.



അ​ത്ത​ര​മൊ​രു ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെന്ന് വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് വ്യ​ക്ത​മാ​ക്കി. മ​റ്റ് ചി​ല കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ള്‍​ക്കൊ​പ്പം പാ​ര​സെ​റ്റ​മോ​ള്‍ ശുപാ​ര്‍​ശ ചെയ്യുന്നുണ്ട്. എ​ന്നാ​ല്‍ കോ​വാ​ക്സി​ന് പാ​ര​സെ​റ്റാ​മോ​ള്‍ ശി​പാ​ര്‍​ശ ചെ​യ്തി​ട്ടി​ല്ലെ​ന്നും ക​മ്ബനി ആ​വ​ര്‍​ത്തി​ച്ചു.



30000 ആളുകളില്‍ 10-20 ശതമാനം പേര്‍ക്കാണ് സൈഡ് എഫക്ടുകള്‍

15നും 18നും ഇടയില്‍ പ്രായം വരുന്ന കൗമാരക്കാര്‍ക്കാണ് ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചത്. കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് നല്‍കാന്‍ കോവാക്‌സിന് മാത്രമാണ് ഇന്ത്യയില്‍ അനുമതി ലഭിച്ചിരിക്കുന്നത്.



ക്ലിനിക്കല്‍ ട്രയല്‍സില്‍ പങ്കെടുത്ത 30000 ആളുകളില്‍ 10-20 ശതമാനം പേര്‍ക്കാണ് സൈഡ് എഫക്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഭാരത് ബയോടെക് അറിയിച്ചു. എന്നാല്‍ നേരിയ പ്രത്യാഘാതങ്ങള്‍ മാത്രമാണ് ഉണ്ടായത്. 1-2 ദിവസത്തിനുള്ളില്‍ മരുന്ന് കളിക്കാതെ തന്നെ ഇത് മാറിയതായും കമ്ബനി അവകാശപ്പെടുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe