Type Here to Get Search Results !

വൻ കുതിപ്പ് 24 മണിക്കൂറില്‍ 58,097 രോ​ഗികള്‍ ; മരണം 534

 





രാജ്യത്ത്‌ കോവിഡ്‌ കേസുകളിൽ വൻ കുതിച്ചുചാട്ടം. 24 മണിക്കൂറില്‍ രോ​ഗികള്‍ 58,097, മരണം 534. ഒറ്റദിവസം രോ​ഗസംഖ്യയില്‍ 60 ശതമാനം വര്‍ധന. ആറര മാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു. രോഗസ്ഥിരീകരണ നിരക്ക്‌ 4.18 ശതമാനം. ഒമിക്രോൺ ബാധിതര്‍ 2135 ആയി. മഹാരാഷ്ട്രയില്‍–- 653 പേര്‍. ഡൽഹിയിൽ 464. കേരളം, രാജസ്ഥാൻ, ഗുജറാത്ത്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ ഒമിക്രോൺ ബാധിതര്‍ 100 കടന്നു. രാജസ്ഥാനിൽ ഒമിക്രോൺ ബാധിതന്‍ മരിച്ചു. വൃദ്ധനായ രോഗിക്ക്‌ പ്രമേഹം അടക്കമുള്ള അനുബന്ധരോഗമുണ്ടായിരുന്നു.

എട്ടിടത്ത് സ്ഥിതി ആശങ്കാജനകം


കോവിഡ്‌ കേസുകളിൽ വലിയ വർധനയാണ്‌ വന്നിട്ടുള്ളതെന്ന്‌ ആരോഗ്യമന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരങ്ങളിൽ കൂടുതലും ഒമിക്രോൺ കേസുകളാണ്‌ റിപ്പോർട്ടു ചെയ്യപ്പെടുന്നത്‌. വളരെ വേഗത്തിലാണ്‌ വ്യാപനം. എട്ടു ദിവസംകൊണ്ട്‌ കേസുകൾ 6.3 ഇരട്ടിയായി. രോഗസ്ഥിരീകരണം ഡിസംബർ 29ന്‌ 0.79 ശതമാനം മാത്രമായിരുന്നത്‌ ജനുവരി അഞ്ചിന്‌ 5.03 ശതമാനത്തിലെത്തി. മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ, കേരളം, തമിഴ്‌നാട്‌, കർണാടകം, ഗുജറാത്ത്‌, ജാർഖണ്ഡ്‌ എന്നിവിടങ്ങളിൽ ആശങ്കാജനകമായ സ്ഥിതിയാണ്‌–- ലവ്‌ അഗർവാൾ പറഞ്ഞു.


ബൂസ്റ്ററിന് മുമ്പ് എടുത്ത വാക്സിന്‍


മുൻകരുതൽ ഡോസായി നേരത്തേ എടുത്ത കോവിഡ്‌ വാക്‌സിൻതന്നെയാകും നൽകുകയെന്ന്‌ നിതി ആയോഗ്‌ അംഗം ഡോ. വി കെ പോൾ പറഞ്ഞു. കോവാക്‌സിൻ എടുത്തവർക്ക്‌ ആ വാക്‌സിനും കോവിഷീൽഡ്‌ എടുത്തവർക്ക്‌ ആ വാക്‌സിനുംതന്നെയാണ്‌ മുൻകരുതലായി നൽകുക. ബൂസ്റ്റർ ഡോസുകളായി രണ്ട്‌ വാക്‌സിൻ കലർത്തി നൽകില്ല. ടാറ്റയും ഐസിഎംആറും ചേർന്ന്‌ വികസിപ്പിച്ച ഒമിക്രോൺ ആർടിപിസിആർ ടെസ്റ്റ്‌ കിറ്റിന്‌ ഡിസിജിഐ അംഗീകാരം നൽകി.

മഹാരാഷ്ട്രയിൽ ഒറ്റദിവസം കാല്‍ലക്ഷം രോ​ഗികള്‍


മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ്‌ കേസ്‌ ബുധനാഴ്‌ച 26,538 ആയി ഉയർന്നു. എട്ടു മരണം. രോഗികളുടെ എണ്ണം 87,505ൽ എത്തി. ബംഗാളിൽ 14,022 പുതിയ കേസും 17 മരണവും. ഗുജറാത്തിൽ 3350 കേസും ഒരു മരണവും സ്ഥിരീകരിച്ചു.

ഹിമാചലിലും കര്‍ഫ്യു


ഹിമാചൽപ്രദേശ്‌ രാത്രി കർഫ്യു പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ സ്‌കൂളുകൾക്ക്‌ പുറമെ കോളേജും അടച്ചു. പരീക്ഷയും മറ്റും ഓൺലൈൻ രീതിയിലായിരിക്കും. ഛത്തിസ്‌ഗഢ്‌ തലസ്ഥാനമായ റായ്‌പുരിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe