Type Here to Get Search Results !

ബലാത്സംഗം: ലോകത്തുള്ള എല്ലാവരെയും ട്രോളിയ ഐസിയു അഡ്മിന്‍ ശ്രീകാന്ത് വെട്ടിയാറിനെ പിന്തുണയ്ക്കില്ലെന്ന് ഐസിയു

 





എറണാകുളം : ബഹുമാന്യരായ പൊതു പ്രവര്‍ത്തകര്‍, രാഷ്‌ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍, തുടങ്ങി പൊതുസമൂഹത്തില്‍ നില്‍ക്കുന്നവര്‍ക്കെതിരെ ഇല്ലാക്കഥകളും, അധിക്ഷേപങ്ങളും,ട്രോള്‍ എന്ന പേരില്‍ സൃഷ്ടിച്ചു പ്രചരിപ്പിച്ചു അധിക്ഷേപിക്കുന്ന ഐസിയു എന്ന ട്രോള് ഗ്രൂപ്പിന്റെ അണിയറക്കാരില്‍ പ്രമുഖന്‍ ആണ് ശ്രീകാന്ത് വെട്ടിയാര്‍.



ഇയാള്‍ക്കെതിരെയാണ് മീ റ്റു ആരോപണം ഉയര്‍ന്നിരിക്കുന്നത്. ശ്രീകാന്ത് വെട്ടിയാര്‍ ആലുവയിലുള്ള ഫ്ലാറ്റില്‍ വെച്ച്‌ തന്നെ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്.

'വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്' എന്ന പേജില്‍ കൂടി യുവതി നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണ്. പിറന്നാള്‍ ആഘോഷം എന്ന പേരില്‍ രാത്രി ഫ്ലാറ്റില്‍ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനം നല്‍കിയെന്നും, മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപണമുണ്ട് . 



ഇതുകൂടാതെ ഒരു മാസത്തോളം തനിക്ക് ബ്ലീഡിങ് ഉണ്ടാകുകയും ലോ പ്രഷര്‍ ഉണ്ടാകുകയും ചെയ്തു എന്നും യുവതി പറയുന്നുണ്ട്. ശ്രീകാന്തിനെതിരെ ഉയര്‍ന്ന മീ ടൂ ആരോപണത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ ട്രോള്‍ ഗ്രൂപ്പ് ആയ 'ഐസിയു' (ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍) ഒടുവില്‍ രംഗത്തെത്തി.



മുന്‍പ് ഐസിയുവിന്‍റെ അഡ്‍മിന്‍ പാനലില്‍ ഉണ്ടായിരുന്ന ശ്രീകാന്ത് വ്യക്തിപരമായ തിരക്കുകള്‍ കൂടവെ അഡ്‍മിന്‍ സ്ഥാനം സ്വയം ഒഴിയുകയായിരുന്നെന്ന് ഐസിയു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എത്രയും വേഗം നിയമ നടപടികളുണ്ടാവേണ്ടുന്ന തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്.


കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരു വിധ നിലപാടും ഐ.സി.യുവിന് ഈ വിഷയത്തിലില്ല. സമ്ബൂര്‍ണമായും ഇരയോട്/ ഇരകളോടൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴും അഡ്മിന്‍ പാനലില്‍ ഉള്ളത് ആരൊക്കെയാണെന്ന് അജ്ഞാതമാണ്. മുന്‍പ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അറസ്റ്റിലായ രശ്മി നായര്‍ അഡ്മിന്‍ പാനലില്‍ ഉണ്ടായിരുന്നു എന്നാണ് പലരുടെയും ആരോപണം.


ഇവരുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം:



ശ്രീകാന്ത് വെട്ടിയാരെ സംബന്ധിച്ച്‌ ഒരു #MeToo ആരോപണം ഉയര്‍ന്നുവന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മുന്‍പ് ഐസിയു അഡ്മിന്‍ പാനലില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാര്‍. പിന്നീട് സ്വന്തം തിരക്കുകള്‍ കൂടിവരവേ ശ്രീകാന്ത് അഡ്മിന്‍ സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. ഐസിയു ടീമില്‍ അംഗമായിരുന്ന ആളായതുകൊണ്ടുതന്നെ, ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ശ്രീകാന്തിനെതിരെ ആരോപണത്തിലുള്ളത് എന്നത് ഐസിയു അതീവ ഗൗരവപൂര്‍വ്വം കാണുന്നു. എത്രയും വേഗം നിയമനടപടികളുണ്ടാവേണ്ടുന്ന തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്.



എല്ലായ്പ്പോഴുമെന്നപോലെ, കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരു വിധ നിലപാടും ഐസിയുവിന് ഈ വിഷയത്തിലുമില്ല. എന്നുമാത്രമല്ല, പ്രസ്തുത വിഷയത്തില്‍ ഐസിയു സമ്ബൂര്‍ണ്ണമായും ഇരയോട്/ഇരകളോടൊപ്പം നില്‍ക്കുന്നു, അവര്‍ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യവും ഉറപ്പുനല്‍കുന്നു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe