Type Here to Get Search Results !

കറുകച്ചാലിലെ 'പങ്കാളി സ്വാപ്പിങ്‌'; ഭാര്യമാരെ കൈമാറുന്നത്‌ ഒന്നിലധികം പേര്‍ക്ക്‌, കാഴ്‌ച കാണാന്‍ ഭര്‍ത്താക്കന്‍മാരും, സ്വന്തം ഇഷ്‌ടപ്രകാരം സ്വാപ്പിങ്‌ ആസ്വദിക്കാനെത്തുന്ന യുവതികളും കൂട്ടായ്‌മയില്‍

 






കറുകച്ചാല്‍: സാമൂഹിക മാധ്യമഗ്രൂപ്പുകളിലുടെ പ്രവര്‍ത്തിക്കുന്ന "പങ്കാളി പങ്കിടല്‍" സംഘത്തില്‍ സ്‌ത്രീകള്‍ക്കു നേരിടേണ്ടി വരുന്നതു കൊടിയ പീഡനം.


ഒരേസമയം രണ്ടും മൂന്നും പേര്‍ക്കു വരെയാണു ഭര്‍ത്താക്കന്‍മാര്‍ ഇവരെ വിട്ടുകൊടുത്തിരുന്നത്‌.



സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലെ പരിചയത്തിന്റെ തുടര്‍ച്ചയായി നേരിട്ടു കാണുന്നതാണ്‌ അടുത്തപടി. നേരിട്ടു കണ്ടതിനു ശേഷം പരസ്‌പരം ചാറ്റിങ്ങിലൂടെയും ഗൃഹസന്ദര്‍ശനത്തിലൂടെയും അടുപ്പമുണ്ടാക്കും. റിസോര്‍ട്ട്‌, വന്‍കിട ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ മുറിയെടുത്ത്‌ രണ്ടും മൂന്നും കുടുംബങ്ങള്‍ ഒന്നിച്ചുകൂടും. എല്ലാ കുടുംബങ്ങളിലെയും കുട്ടികളെ ഒരേ സ്‌ഥലത്താക്കും.



ഇവര്‍ക്കു പുറത്തിറങ്ങേണ്ടാ ത്ത രീതിയില്‍ വിനോദ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കും. തുടര്‍ന്നു പങ്കാളികളെ കൈമാറ്റം ചെയ്യും. ഭാര്യമാരെ മറ്റൊരാള്‍ ഉപയോഗിക്കുമ്ബോള്‍ ഭര്‍ത്താക്കന്‍മാര്‍ കാഴ്‌ചക്കാരായി നില്‍ക്കുന്നതും ഒന്നിലേറെപ്പേര്‍ ഒരേ സ്‌ത്രീയെ ഉപയോഗിക്കുന്നതും ഇത്തരം സൈറ്റുകളിലുള്ളവരുടെ ഹോബിയാണെന്നു പോലീസ്‌ വ്യക്‌തമാക്കി. ദമ്ബതികള്‍ക്കു പുറമേ അവിവാഹിതരും ഈ സംഘങ്ങളിലുണ്ടെന്നാണു പരാതിക്കാരിയായ യുവതി സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്‌. സൗഹൃദമുണ്ടാക്കിയതിനു ശേഷം പങ്കാളികളെ പരസ്‌പരം കൈമാറുന്നതാണു രീതി.



ഭാര്യയെ മറ്റൊരാളുടെ ഒപ്പം അയച്ചെങ്കില്‍ മാത്രമേ അയാളുടെ ഭാര്യയെ തിരികെ ലഭിക്കൂ എന്നും അല്ലെങ്കില്‍ പണം ചെലവഴിക്കേണ്ടി വരുമെന്നും യുവതി പറയുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങി വരുന്ന യുവതികള്‍ മുതല്‍ സ്വന്തം ഇഷ്‌ടപ്രകാരം സ്വാപ്പിങ്‌ ആസ്വദിക്കാനെത്തുന്ന യുവതികള്‍ വരെ ഇത്തരം കൂട്ടായ്‌മകളിലുണ്ട്‌.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe