Type Here to Get Search Results !

നീതു ഭര്‍ത്താവില്‍ നിന്നകന്നത് അദ്ദേഹം തല്ലാത്തതിനാല്‍: ലഹരി ഉപയോ​ഗിച്ച ശേഷം ക്രൂരമായി പെരുമാറുന്ന കാമുകനോട് ഇഷ്ടം

 




കോട്ടയം: നീതു കാമുകനെ തേടിപ്പോയത് ഭര്‍ത്താവ് തല്ലാത്തതിനാല്‍. ലഹരി ഉപയോ​ഗിച്ച ശേഷം ക്രൂരമായി നീതു രാജിനെ മര്‍ദ്ദിക്കുന്ന ആളായിരുന്നു കാമുകന്‍ ഇബ്രാഹിം ബാദുഷ


ഈ മര്‍ദ്ദനവും ക്രൂരതയുമെല്ലാം ഇഷ്ടപ്പെട്ട് തന്നെയാണ് നീതു കാമുകനൊപ്പം താമസിക്കാന്‍ തീരുമാനിച്ചത്. കാമുകനില്‍ നിന്നും ലഭിക്കുന്ന മര്‍ദ്ദനങ്ങളെയും നീതു ആസ്വദിച്ചിരുന്നു എന്നാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. ഭര്‍ത്താവ് നല്‍കാത്ത സുരക്ഷിതത്വ ബോധമാണ് കാമുകനില്‍ നിന്നും നീതു അനുഭവിച്ചത്.


തന്നെ തല്ലാനും സംരക്ഷിക്കാനും ബാദുഷക്ക് കഴിയുമെന്ന് യുവതി വിശ്വസിച്ചു. ഭാര്യയെ തല്ലാത്ത, കുടുംബം നോക്കുന്ന ഭര്‍ത്താവിന് നീതുവിന്റെ മനസ്സില്‍ വില്ലന്‍ പരിവേഷവുമായി. നീതുവിന്റെയും കാമുകന്‍ എറണാകുളം കളമശേരി എച്ച്‌.എം.ടി. കോളനിയില്‍ വാഴയില്‍ വീട്ടില്‍ ഇബ്രാഹിം ബാദുഷയുടെയും ബന്ധം തെറ്റിത്തുടങ്ങിയത് ഭാര്യയുടെ അവിഹിത ബന്ധം സുധീഷ് അറിഞ്ഞതോടെയാണ്. അതുവരെ വിദേശത്ത് ഓയില്‍ കമ്ബനിയില്‍ റി​ഗില്‍ ജോലി ചെയ്യുന്ന സുധീഷിന്റെ പണം കൈകാര്യം ചെയ്തിരുന്നത് നീതു രാജ് ആയിരുന്നു.


എന്നാല്‍, ഭാര്യയുടെ അവിഹിത ബന്ധം അറിഞ്ഞതോടെ നീതുവും സുധീഷും തമ്മില്‍ തെറ്റി. പണവും അയക്കാതായി. നീതുവില്‍ നിന്നും നിരന്തരം പണം ലഭിക്കാതായതോടെ കാമുകിയെ ഒഴിവാക്കാന്‍ ബാദുഷയും ശ്രമിച്ചു. ഇതോടെയാണ് എങ്ങനെയും കാമുകനെ കൈവിടാതിരിക്കാന്‍ നീതു ​ഗര്‍ഭ കഥ ഉണ്ടാക്കിയതും കാമുകനെ വിശ്വസിപ്പിക്കാന്‍ കുഞ്ഞിനെ തട്ടിയെടുത്തതും. രണ്ടു വര്‍ഷത്തിനിടെ ഇബ്രാഹിം തന്റെ പക്കല്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തതായി നീതു പരാതി നല്‍കിയിരുന്നു.


ഏഴുവയസുള്ള മകനെ ഉപദ്രവിച്ചിരുന്നതായും നീതു പരാതിയില്‍ പറയുന്നുണ്ട്. പണം നല്‍കാതെയായപ്പോള്‍ നീതുവിനെയും മര്‍ദിച്ചിരുന്നതായും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് ഇന്നലെ ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിം ബാദുഷ ലഹരിക്കടിമയാണെന്നു പോലീസ് പറഞ്ഞു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe