Type Here to Get Search Results !

ഞങ്ങള്‍ എന്തിന് കേരളത്തില്‍​ ക്വാറന്‍റീനില്‍ കഴിയണം....? ചോദ്യം ചെയ്ത്​ പ്രവാസികള്‍

 




ദുബൈ: വിദേശത്തുനിന്നെത്തുന്നവര്‍ നാട്ടില്‍ ഏഴ്​ ദിവസം നിര്‍ബന്ധിത ക്വാറന്‍റീനില്‍ കഴിയണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെയും അറിയിപ്പിനെ ചോദ്യം ചെയ്ത്​ പ്രവാസികള്‍.

ഗള്‍ഫില്‍ നിന്ന്​ പി.സി.ആര്‍ പരിശോധനയും വിമാനത്താവളത്തിലെ പരിശോധനയും കഴിഞ്ഞ്​ നെഗറ്റീവായി വീട്ടിലെത്തുന്ന തങ്ങള്‍ എന്തിന്​​ ക്വാറന്‍നീല്‍ കഴിയണമെന്നാണ്​ അവരുടെ ചോദ്യം.



സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാര്‍ട്ടി പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ക്കില്ലാത്ത മഹാമാരി പ്രവാസികള്‍ക്ക്​ മാത്രം എങ്ങിനെയാണ്​ ബാധിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. വിമാനങ്ങളില്‍ നിന്നോ വിമാനത്താവളങ്ങളില്‍ നിന്നോ കോവിഡ്​ പടരുമെന്ന യാതൊരു ശാസ്ത്രീയ പഠനവും ഇല്ലാത്ത സ്ഥിതിക്ക്​ പ്രവാസികള്‍ക്ക്​ മേല്‍ നിയന്ത്രണം ഏര്‍പെടുത്തുന്നത്​ കണ്ണില്‍ പൊടിയിടാനാണെന്നാണ്​ അവരുടെ അഭിപ്രായം.



ഇന്ത്യയില്‍ ഇന്നലെ റിപ്പോര്‍ട്ട്​ ചെയ്തത്​ 1,17,100 കോവിഡ്​ കേസുകളാണ്​. ഗള്‍ഫ്​ രാജ്യങ്ങളിലെ മൊത്തം കണക്കെടുത്താല്‍ പോലും ഇതിന്‍റെ പത്തില്‍ ഒന്ന്​ കേസ്​ മാത്രമാണുള്ളത്​. കോവിഡ്​ കുറഞ്ഞ രാജ്യത്ത്​ നിന്നും കൂടിയ രാജ്യത്തേക്ക്​ വരുന്നവര്‍ക്ക്​ അനാവശ്യ നിയന്ത്രണം ഏര്‍പെടുത്തുന്നതിനെയാണ്​ പ്രവാസികള്‍ ചോദ്യം ചെയ്യുന്നത്​.



കോവിഡ്​ തുടങ്ങിയ കാലം മുതല്‍ നാട്ടില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ആദ്യം പിടിവീഴുക പ്രവാസികളുടെ കഴുത്തിനാണ്​. സര്‍ക്കാര്‍ കനത്ത നടപടികളെടുക്കുന്നു എന്ന്​ വരുത്തിത്തീര്‍ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമായാണ്​ ഇതിനെ കാണുന്നത്​. പ്രവാസികള്‍ക്കായി ശബ്​ദിക്കാന്‍ നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ പോലും മുന്നിട്ടിറങ്ങാറില്ല.



ചുരുങ്ങിയ ദിവ​സത്തേക്ക്​ അവധിക്കെത്തുന്നവരാണ്​ ഇതുമൂലം കുടുങ്ങുന്നത്​. ക്വാറന്‍റീന്‍ കഴിഞ്ഞാല്‍ ഉടന്‍ തിരികെയെത്തേണ്ട അവസ്ഥയിലാണവര്‍. കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വിദേശത്ത്​ നിന്ന്​ വരുന്നവര്‍ക്ക്​ ഏര്‍പെടുത്തിയിരുന്ന എയര്‍സുവിധയിലെ സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ട്​ രണ്ട്​ മാസം കഴിഞ്ഞു. ഇക്കാര്യത്തില്‍ നിരവധി നിവേദനങ്ങള്‍ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe