Type Here to Get Search Results !

ഉത്തരവാദിത്തപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നിസ്സഹായവസ്ഥക്ക് മുമ്പിൽ നോക്കി നിൽക്കേണ്ടി വന്ന ദിവസം

 





ഉസ്മാൻ ഹമീദ് കട്ടപ്പനയെ അറസ്റ്റ് ചെയ്ത ശേഷം  ഞാൻ കട്ടപ്പന പോലീസ് സ്റ്റേഷനിൽ എത്തി ജില്ലാ ഭാരവാഹികൾക്കൊപ്പം എസ് എച്ച് ഒ യെ കണ്ടു സംസാരിച്ചു. 


അദ്ദേഹം പറഞ്ഞ മറുപടികൾ 


ഉസ്മാന്റെ FB Post ന്റെ  Screen Shot മുകളിൽ നിന്നും അയച്ചു തന്നു. കേസ് എടുക്കാൻ പറഞ്ഞു. ഞാൻ കേസെടുത്തു. 


സർ, മുകളിൽ നിന്നും ഉദ്ദേശിച്ചത് ആരാണ് ?

SHO : ഞങ്ങളുടെ സൈബർ വിങ്ങ് 


സർ, ഉസ്മാന്റെ FB Post വായിച്ചോ?

153 A വകുപ്പ് ചാർത്തി കേസ് എടുക്കാൻ അദ്ദേഹത്തിന്റെ FB Post ലെ ഏത് വാചകമാണ് കുറ്റകരമായത്. ?


SHO : ഞാൻ  FB Post വായിച്ചിട്ടില്ല, എനിക്ക് FB അക്കൗണ്ടുമില്ല. 

അല്ല, ഇപ്പോഴത്തെ പ്രത്യേക സാഹചര്യം നിങ്ങൾക്കറിയാമല്ലോ? അതുകൊണ്ടാണ്.


സർ, സാഹചര്യമല്ല; പറയേണ്ടത് അദ്ദേഹം ഇന്ന കുറ്റം ചെയ്തു; അല്ലെങ്കിൽ അദ്ദേഹത്തിന്റെ FB Post ലെ ഇന്ന വാചകം മതസ്പർദ്ദ ഉണ്ടാക്കുന്നു എന്നു പറയൂ...

SHO ചിരിക്കുന്നു. ഞാൻ നിങ്ങളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഞാൻ എന്ത് പറഞ്ഞാലും നിങ്ങൾ അതിനെ കൗണ്ട് ചെയ്ത് സംസാരിക്കും. 


സർ, അങ്ങിനെ പറയരുത്. അദ്ദേഹം ചെയ്ത കുറ്റം പോലും താങ്കൾക്ക് ഞങ്ങളോട് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾ ഉത്തരവാദിത്തപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മുമ്പിലാണ് ഇരിക്കുന്നത് ...


SHO ക്ക് യാതൊരു മറുപടിയുമില്ലാതെ ചിരിക്കുക മാത്രം ചെയ്യുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe