Type Here to Get Search Results !

വീണ്ടും സ്കൂളിലേക്ക്: ഒന്ന്​-ഒമ്ബത്​ ക്ലാസുകള്‍ ഇന്ന്​ പുനരാരംഭിക്കും; പ്രീ​ പ്രൈമറി ക്ലാസുകളും തുറക്കും

 




തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ല്‍ അ​ട​ച്ച സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലെ ഒ​ന്ന് മു​ത​ല്‍ ഒ​മ്ബ​ത് വ​രെ ക്ലാ​സു​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ന്നു.


ആ​ദ്യ​ത്തെ ഒ​രാ​ഴ്ച ഉ​ച്ച​വ​രെ ബാ​ച്ചു​ക​ളാ​യു​ള്ള അ​ധ്യ​യ​നം തു​ട​രും.

സ്കൂ​ളു​ക​ളോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ളും തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ഇ​വ​ര്‍​ക്ക് തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ 50 ശ​ത​മാ​നം പേ​രെ പ​​ങ്കെ​ടു​പ്പി​ച്ച്‌ ഉ​ച്ച​വ​രെ ക്ലാ​സ് ന​ട​ത്താം. പൊ​തു അ​വ​ധി ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ന്‍ ശ​നി​യാ​ഴ്ച​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കും.


ഈ ​മാ​സം 21 മു​ത​ല്‍ ഒ​ന്ന് മു​ത​ല്‍ പ്ല​സ് ടു ​വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ബാ​ച്ച്‌​ സ​മ്ബ്ര​ദാ​യം ഒ​ഴി​വാ​ക്കി, മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും ഒ​ന്നി​ച്ചി​രു​ത്തി വൈ​കീ​ട്ട്​ വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. തീ​രു​മാ​നം സം​സ്ഥാ​ന​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ഴു​വ​ന്‍ സ്കൂ​ളു​ക​ള്‍​ക്കും ബാ​ധ​ക​മാ​ണ്. നി​ല​വി​ല്‍ 10, പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ക്ലാ​സു​ക​ള്‍​ക്ക് രാ​വി​ലെ മു​ത​ല്‍ വൈ​കീ​ട്ട് വ​രെ ബാ​ച്ചു​ക​ളാ​യു​ള്ള അ​ധ്യ​യ​നം തു​ട​രു​ന്നു​ണ്ട്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ യൂ​നി​ഫോം ധ​രി​ച്ച്‌​ സ്കൂ​ളി​ലെ​ത്തു​ന്ന​താ​ണ്​ ഉ​ചി​തം. ഇ​പ്പോ​ഴ​ത്തെ സാഹചര്യ​ത്തി​ല്‍ പ​കു​തി കു​ട്ടി​ക​ള്‍ എ​ത്തു​ന്ന​തും മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍ എ​ത്തു​ന്ന​തും ഒ​രു​പോ​ലെ​യാ​​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്കൂ​ളു​ക​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ല​വി​ലു​ള്ള​തി​നു പു​റ​മെ അ​ധി​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള മാ​ര്‍​ഗ​രേ​ഖ​യും പ്ര​സി​ദ്ധീ​ക​രി​ച്ചു.


സാ​ധാ​ര​ണ ടൈം​ടേ​ബി​ള്‍ പി​ന്തു​ട​ര​ണം


ഒ​ന്ന് മു​ത​ല്‍ ഒ​മ്ബ​ത് വ​രെ ബാ​ച്ച​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ച്ച​വ​രെ ക്ലാ​സ് (14ാം തീയതി വ​രെ)

10, പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വൈ​കീ​ട്ട് വ​രെ ബാ​ച്ചു​ക​ളാ​യി തു​ട​രും (19ാം തീയതി വ​രെ)

10, പ്ല​സ് ടു ​പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ഫെ​ബ്രു​വ​രി 28ന​കം പൂ​ര്‍​ത്തി​യാ​ക്കി റി​വി​ഷ​ന്‍ തു​ട​ങ്ങ​ണം.


ശ​നി​യാ​ഴ്ച​ക​ളി​ല്‍ സ്കൂ​ള്‍​ത​ല എ​സ്.​ആ​ര്‍.​ജി ചേ​ര്‍​ന്ന് വി​ല​യി​രു​ത്ത​ല്‍ ന​ട​ത്ത​ണം.

എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ് ടു ​പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ അ​ധ്യാ​പ​ക​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്ക​ണം; എ​ത്ര പ​ഠി​പ്പി​ച്ചെ​ന്ന്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​ക​ണം.

എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ് ടു, ​വി.​എ​ച്ച്‌.​എ​സ്.​ഇ പ​ഠ​ന പി​ന്തു​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വി​ഷ്ക്ക​രി​ക്ക​ണം.


പ​ഠ​ന​ത്തി​ല്‍ പി​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക ക​ര്‍​മ പ​ദ്ധ​തി വേ​ണം.

കു​ട്ടി​ക​ള്‍​ക്ക് ആ​ത്മ​വി​ശ്വാ​സം വ​ള​ര്‍​ത്താ​നും മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​നും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ വേ​ണം.


ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ം ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​ന വി​ട​വ് നി​ക​ത്താ​ന്‍ വ്യ​ക്തി​ഗ​ത പി​ന്തു​ണ ന​ല്‍​ക​ണം.


ഡി​ജി​റ്റ​ല്‍/​ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളും പി​ന്തു​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​വ​ശ്യാ​നു​സ​ര​ണം തു​ട​രാം.


തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി​വ​രെ പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ള്‍ 50 ശ​ത​മാ​നം കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്താം.


ഒ​ന്ന് മു​ത​ല്‍ ഒ​മ്ബ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍​ക്ക് വാ​ര്‍​ഷി​ക പ​രീ​ക്ഷ ന​ട​ത്തും; തീ​യ​തി പി​ന്നീ​ട്.


എ​സ്.​എ​സ്.​എ​ല്‍.​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി.​എ​ച്ച്‌.​എ​സ്.​ഇ മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച്‌ 16ന് ​ആ​രം​ഭി​ക്കും

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe