Type Here to Get Search Results !

വിദേശകാര്യ മന്ത്രാലയത്തിന്റെ എം.ഇ.എ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

 




ഇന്ത്യയുടെ വിദേശനയങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച എം.ഇ.എ. ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾ, ഇന്ത്യക്കാർക്കായി നൽകുന്ന സേവനങ്ങൾ തുടങ്ങിയവ മനസ്സിലാക്കാൻ ഇന്റേൺഷിപ്പ് സഹായിക്കും. സാഹചര്യങ്ങൾക്കു വിധേയമായി ഒരു വിദേശ മിഷൻ സന്ദർശനത്തിനും അവസരം ലഭിക്കാം.


ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസമാണ് കാലയളവ്. കുറഞ്ഞത് ഒരു മാസംമുതൽ പരമാവധി മൂന്ന് മാസംവരെ സേവനം ഉപയോഗപ്പെടുത്താം. അംഗീകൃത സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദ പ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്ന, ഇന്റേൺഷിപ്പ് അവസാനവർഷ പാഠ്യപദ്ധതിയുടെ നിർബന്ധ ഘടകമായവർക്കും അപേക്ഷിക്കാം.


പ്രായം 2022 ഡിസംബർ 31-ന് 25 കവിയരുത്. ട്രാൻസ്ഫോ ർമേഷൻ ഓഫ് ആസ്പിരേഷണൽ ഡിസ്ട്രിക്സ് പ്രോഗ്രാം (ടി.എ. ഡി.പി.) പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ജില്ലകളിലെ അപേക്ഷകർ, പട്ടിക/ഒ.ബി.സി./ഇ.ഡബ്ല്യു.എസ്. വിഭാഗ അപേക്ഷകർ എന്നിവർക്ക് മുൻഗണനയുണ്ട്.


പ്രിലിമിനറി സ്ക്രീനിങ്, അഭിമുഖം എന്നിവയടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. മൊത്തം 75 സ്ഥാനങ്ങളുണ്ട്. ഓരോ സംസ്ഥാനത്തുനിന്നും കേന്ദ്രഭരണ പ്രദേശത്തുനിന്നും രണ്ടുപേരെ വീതം (മൊത്തം 72) തിരഞ്ഞെടുക്കും. മൂന്ന് സ്ളോട്ടുകൾ മുൻഗണനാ വിഭാഗങ്ങൾക്ക് നൽകും. വനിതകൾക്ക് 30 ശതമാനം സ്ളോട്ടുകൾ നീക്കിവെക്കും.പ്രതിമാസ ഓണറേറിയം 10,000 രൂപ. അപേക്ഷ internship.mea.gov.in വഴി ഫെബ്രുവരി 15 വരെ നൽകാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe