ഹിജാബ് വിഷയത്തില്‍ അന്താരാഷ്ട്ര തലങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. കുവൈത്തില്‍ നിന്നാണ് ഹിജാബ് വിഷയത്തില്‍ പുതിയ പ്രതിഷേധങ്ങള്‍ ഉയരുന്നത്.
ഈ വിഷയത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എം പിയും രംഗത്തെത്തി. ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും അന്താരാഷ്ട്ര തലത്തില്‍ പ്രത്യാഘതങ്ങള്‍ ഉണ്ടാവുമെന്നും ഇന്ത്യയിലെ നടന്നു കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയില്‍ ഒന്ന് അപലപിക്കാന്‍ പോലും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നിലെന്നും ശശി തരൂര്‍ എം പി ട്വിറ്ററിലൂടെ പ്രതികരിച്ചു.
നേരത്തെ മുസ്ലീമുകള്‍ക്കെതിരെ ഇന്ത്യയില്‍ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്ലീം രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസെഷന്‍ ഓഫ് ഇസ്ലാമിക് കോര്പ്പറേഷന് രംഗത്തെത്തിയിരുന്നു.