Type Here to Get Search Results !

14കാരി ഓടിച്ച സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം; പിതാവിനെതിരെ കേസ്

 



കോട്ടയം കറുകച്ചാലില്‍ 14കാരി ഓടിച്ച സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിയാംകുന്ന് മുണ്ടംകുന്നേല്‍ റാേഷന്‍ തോമസ് (41) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉമ്പിടി വലിയപൊയ്കയില്‍ ജിനു എന്ന ആന്‍റണിക്കെതിരെ പൊലീസ് കേസെടുത്തു.

 

കറുകച്ചാല്‍ രാജമറ്റം പാണൂര്‍ക്കവലയില്‍ ചൊവ്വാഴ്ച രാത്രി 7.45നായിരുന്നു അപകടം. ആന്‍റണിയുടെ 14കാരിയായ മകള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ ബൈക്കിലെത്തിയ റോഷന്‍ തോമസിനെ ഇടിച്ചിടുകയായിരുന്നു.

 

സ്കൂട്ടറില്‍ പെൺകുട്ടിക്കൊപ്പം സഞ്ചരിച്ചിരുന്ന 11ഉം മൂന്നും വയസുള്ള സഹോദരങ്ങള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ അപകടം സംഭവിക്കുകയോ ചെയ്താല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് മുമ്പ് വ്യക്തമാക്കിയിരുന്നു.

 

കൗമാരക്കാരില്‍ ലൈസന്‍സ് പ്രായം എത്തുന്നതിന് മുമ്പേ ഉള്ള വാഹനമൊടിക്കല്‍ വ്യാപകമായി അപകടങ്ങള്‍ വര്‍ധിച്ചതോടെയാണ് പൊലീസ് രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe