Type Here to Get Search Results !

കോട്ടയത്ത് ലോറി പാറമടക്കുളത്തില്‍ വീണു; ഡ്രൈവറെ കാണാതായി



കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ ടിപ്പര്‍ ലോറി പാറമടക്കുളത്തിലേക്ക് വീണു. ഡ്രൈവര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്.


ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി അജികുമാറിനായി (48) തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പ്രദേശത്തെ വളം ഡിപ്പോയില്‍നിന്നു വളം കയറ്റി ആലപ്പുഴ ചേപ്പാടിലേക്കു പോവുകയായിരുന്ന ലോറി, വളവു തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് 60 അടിയോളം താഴ്ചയുള്ള പാറമടയില്‍ വീഴുകയായിരുന്നു.

പുലര്‍ച്ചെ 12.30ന് അഗ്നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ ലോറി കണ്ടെത്തി. എന്നാല്‍ ക്രെയിന്‍ ഉപയോഗിച്ച്‌ ലോറി ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടു. നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe