മുരിക്കാശ്ശേരി കള്ളിപ്പാറ അമ്പലം ഭാഗത്ത് പാറയുടെ മുകളിൽ നിന്ന് യുവാവ് വീണു മരിച്ചു. ഇന്നലെ രാത്രി രണ്ടു മണിക്കാണ് അപകടം ഉണ്ടായിരിക്കുന്നത്. എറണാകുളം ഭാഗത്തുനിന്ന് വന്ന സുഹൃത്തുക്കൾക്കൊപ്പം പാറയിൽ വിശ്രമിച്ച മുങ്ങാ പാറ സ്വദേശി തൃക്കപുറം കിരൺ രാജ് (20 ) ആണ് പാറയുടെ മുകളിൽ നിന്ന് താഴെ വീണ് മരണപെട്ടത്.