Type Here to Get Search Results !

'പതിവായി കട്ടന്‍ചായ കുടിക്കുന്നത് എല്ലുകളെ സ്വാധീനിക്കുന്നു'

 




നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളില്‍ ( Healthy Diet ) ഓരോന്നും നമ്മുടെ ആരോഗ്യത്തെ അനുകൂലമായ രീതിയിലോ പ്രതികൂലമായ രീതിയിലോ ബാധിക്കാതെ പോകില്ല.


മറ്റൊരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ നാമെന്താണോ കഴിക്കുന്നത്, അതുതന്നെയാണ് ഏറെക്കുറെ ശാരീരികമായും മാനസികമായും നമ്മള്‍. അതുകൊണ്ട് തന്നെ ഡയറ്റിന്‍റെ കാര്യത്തില്‍ ( Diet Tips ) ചിലതെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


മിക്കവരും ഒരു ദിവസത്തിലേക്ക് കടക്കുന്നത് തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിച്ചുകൊണ്ടായിരിക്കും. ഇതിന് പുറമെ ദിവസത്തില്‍ പലപ്പോഴും വിരസതയെ മറികടക്കാനോ ഉന്മേഷം നേടാനോ എല്ലാം നാം കാപ്പിയെയോ ചായയെയോ ആശ്രയിക്കാറുണ്ട്.


എന്നാല്‍ ഇത്തരത്തില്‍ ചായ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പലരും പറഞ്ഞുകേട്ടിട്ടില്ലേ? എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ?


പതിവായി ചായ കഴിക്കുന്നതല്ല, ആരോഗ്യത്തിന് ദോഷമാകുന്നത്. അമിതമായി ചായ കഴിക്കുന്നതാണ് തിരിച്ചടിയുണ്ടാക്കുക. അതോടൊപ്പം തന്നെ പാല്‍, പഞ്ചസാര, ശര്‍ക്കര എന്നിങ്ങനെയുള്ള ചേരുവകളും ആരോഗ്യത്തിന് വെല്ലുവിളിയാണ്.


ഇവയെല്ലാം മാറ്റിനിര്‍ത്തിയാല്‍ ചായ യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബ്ലാക്ക് ടീ, ഗ്രീന്‍ ടീ എന്നിവയാണ് ഇക്കാര്യത്തില്‍ മുമ്ബില്‍. തലച്ചോറിന്‍റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും, ചിന്താശക്തിയും ഓര്‍മ്മശക്തിയും കൂട്ടുന്നതിനും, വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും, വിവിധ അണുബാധകളെ വരുതിയിലാക്കുന്നതിനുമെല്ലാം ചായ സഹായകമാണ്.


ഇതിനെല്ലാം പുറമെ ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം, മറവിരോഗങ്ങളായ അല്‍ഷിമേഴ്‍സ്- ഡിമെന്‍ഷ്യ പോലുള്ള ആരോഗ്യാവസ്ഥകളെയും അസുഖങ്ങളെയും അകറ്റിനിര്‍ത്തുന്നതിനും ചായ സഹായകമാണെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇക്കൂട്ടത്തില്‍ ചായ കൊണ്ട് നേട്ടമുണ്ടാകുന്ന മറ്റൊരു ഭാഗമാണ് നമ്മുടെ എല്ലുകള്‍. കാത്സ്യം, വൈറ്റമിന്‍ ഡി3, വൈറ്റമിന്‍ കെ2, മഗ്നീഷ്യം, സെലീനിയം, കോപ്പര്‍, ബോറോണ്‍, സള്‍ഫര്‍ എന്നിങ്ങനെ പല ഘടകങ്ങളും എല്ലിന്‍റെ ബലത്തിനും ആരോഗ്യത്തിനും ആവശ്യമാണ്. ഇന്നത്തെ കാലത്ത് എല്ല് തേയ്മാനം (ഓസ്റ്റിയോപോറോസിസ്) പോലുള്ള എല്ലുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ കൂടിവരികയാണ്. ചെറുപ്പക്കാരില്‍ പോലും ഇത്തരം രോഗങ്ങള്‍ കൂടിവരുന്നു.


നേരത്തേ സൂചിപ്പിച്ച വിവിധങ്ങളായ ഘടകങ്ങളില്‍ ഏതില്‍ കുറവ് സംഭവിച്ചാലും അത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. എന്നാല്‍ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാന്‍ ബ്ലാക്ക് ടീ സഹായകമാണ്.

ബ്ലാക്ക് ടീയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ്, ഫ്ളേവനോയിഡുകള്‍ എന്നിവയാണ് പ്രധാനമായും ഇതിന് സഹായിക്കുന്നത്. ഇതില്‍ പോളിഫിനോള്‍സ് എല്ലുകളിലെ ധാതുക്കള്‍ നശിക്കാതിരിക്കുന്നതിന് കാരണമാകുന്നു. എക്കാലത്തേക്കും നശിക്കാതിരിക്കാനല്ല, മറിച്ച്‌, നശീകരണം നടക്കുന്നത് പരമാവധി വൈകിക്കുന്നു.


അതുകൊണ്ട് തന്നെ ചായ കഴിക്കുന്നത് തീര്‍ച്ചയായും എല്ലുകളെ ( Diet Tips ) സ്വാധീനിക്കുന്നുവെന്ന് പറയാം. അതും നല്ല രീതിയാലാണ് സ്വാധീനിക്കുന്നത് ( Healthy Diet ). എന്ന് കരുതി ചായ അമിതമാകേണ്ട. പാലും മധുരവും ചേര്‍ത്തതാണെങ്കില്‍ അത് ആരോഗ്യകരമല്ലെന്നും മനസിലാക്കുക.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe