Type Here to Get Search Results !

ഫുട്‌ബോള്‍ കളിക്കാന്‍ പോയ വിദ്യാര്‍ഥി പെരിയാറില്‍ മുങ്ങി മരിച്ചു; വിവരം രഹസ്യമാക്കി സുഹൃത്തുക്കള്‍

 




കൊച്ചി: സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ പോയ വിദ്യാര്‍ഥി പെരിയാറില്‍ മുങ്ങിമരിച്ചു(Drowned). ഏലൂര്‍ കണപ്പിള്ളി കരിപ്പൂര്‍ വീട്ടില്‍ പരേതനായ സെബാസ്റ്റ്യന്റെ മകന്‍ എബിന്‍ സെബാസ്റ്റ്യന്‍ (15) ആണ് മരിച്ചത്.


വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു എബിന്‍ കളിക്കാനായി പോയത്. വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താതിനെ തുടര്‍ന്ന് മാതാവ് സന്ധ്യ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.


എബിന്റെ സുഹൃത്തുക്കളോട് മാതാവ് അന്വേഷിച്ചെങ്കിലും ആരും അറിയില്ലെന്നാണ് പറഞ്ഞത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി പുഴയില്‍ മുങ്ങി മരിച്ചെന്ന് കണ്ടെത്തി. സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിപ്പെടുത്തിയത്.


കളി കഴിഞ്ഞ് കുളിക്കാനിറങ്ങിയ എബിന്‍ ആഴത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍പന്ന് വിവരം പുറത്ത് പറയേണ്ടെന്ന് കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു. മാതാവ് നല്‍കിയ പരാതിയിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്തത്.

കുട്ടി പുഴയില്‍ മുങ്ങിയതു വ്യക്തമായതോടെ അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ രാവിലെ മൃതദേഹം കണ്ടെത്തി. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് എബിന്‍. ഏയ്ഞ്ചല്‍ സഹോദരിയാണ്.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe