Type Here to Get Search Results !

പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ടില്ല, വേഗത്തില്‍ രാജ്യത്ത് യാഥാത്ഥ്യമാക്കും ; അമിത് ഷാ

 




പൗരത്വ നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം വളരെ വേഗത്തില്‍ രാജ്യത്ത് യാഥാത്ഥ്യമാക്കും.


പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. ബംഗാളില്‍ മമ്ത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തി.(amith shah about CAA)


രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ വീണ്ടും ബംഗാളിലെത്തിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് അമിത് ഷായായിരുന്നു. ബംഗാളില്‍ നേരിട്ടെത്തി ദിവസങ്ങളോളം ചെലവിട്ട് പ്രചാരണം നടത്തിയിട്ടും ബി.ജെ.പിക്ക് ബംഗാളില്‍ പിടിച്ചുനില്‍ക്കാന്‍ ആയില്ല. ബംഗാളിലെ തോല്‍വി പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും തര്‍ക്കങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.


അതേസമയം നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 'പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ പിന്നോട്ടില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് സൗകര്യമൊരുക്കുന്ന സിഎഎ 2019 ഡിസംബര്‍ 11 ന് പാര്‍ലമെന്റ് പാസ്സാക്കുകയും അടുത്ത ദിവസം തന്നെ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിഎഎയ്ക്ക് (CAA) കീഴിലുള്ള നിയമങ്ങള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലാതിനാല്‍ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല.


പുതിയ നിയമം കൊണ്ട് ആര്‍ക്കും നീതി ലഭിക്കാതിരിക്കില്ല. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനമെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും വേട്ടയാടലിന് ഇരയായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുക എന്നതുമാത്രമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe