മഞ്ചേരി: മരുന്നുമാറിനല്‍കി ഗര്‍ഭം അലസിയെന്ന പരാതിയില്‍ എടവണ്ണയിലെ മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്ത് ഡ്രഗ്സ് കണ്ട്രോള് വിഭാഗം.യുവതിയുടെ ബന്ധു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലുള്ള യുവതിക്ക് ഗുളിക കഴിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.തുടര്‍ന്ന് യുവതിയുടെ ഗര്‍ഭം അലസി.
പരിശോധനയില്‍ യുവതി മരുന്ന് മാറിക്കഴിച്ചതായി ആശുപത്രി അധികൃതര്‍ കണ്ടെത്തി. കടയുടെ വീഴ്ചയാണോ എന്ന് കണ്ടു പിടിക്കുന്നതിനായി അതേ കുറിപ്പടിയുമായി തൊട്ടടുത്ത ദിവസം മരുന്ന് വാങ്ങിയപ്പോള്‍ വീണ്ടും ഇതേ മരുന്നുതന്നെ നല്‍കിയതായും പറയുന്നു. റജിസ്റ്റേഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തിലല്ല മരുന്ന് നല്‍കിയതെന്നു കണ്ടെത്തി.മരുന്നുകള്‍, ബില്ലുകള്‍, മറ്റ് രേഖകള്‍ എന്നിവ കസ്റ്റഡിയിലെടുത്തു മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കി. ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ഡോ. എം.സി.നിഷിത്, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ആര്.അരുണ്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.