Type Here to Get Search Results !

കണ്ണൂരില്‍ ക്ഷേത്ര ജീവനക്കാരന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം





കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ക്ഷേത്ര ജീവനക്കാരന് മര്‍ദനം. കീഴുത്തള്ളി ഉമാ മഹേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരനായ ഷിബിനാണ് മര്‍ദനമേറ്റത്.


ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് തന്നെ മര്‍ദിച്ചതെന്ന് ഷിബിന്‍ ആരോപിച്ചു. സംഭവത്തില്‍ 7 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മറ്റി നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് മര്‍ദനം. മര്‍ദനമേറ്റ ഷിബിന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്.


പട്ടാപ്പകല്‍ ക്ഷേത്രത്തില്‍ നിന്ന് വലിച്ചിറക്കിയാണ് ഷിബിനെ മര്‍ദിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നു. സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്ന ഉമാ മഹേശ്വരി ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജനകീയ കമ്മറ്റിയാണ് ഭരണം നടത്തുന്നത്. ജനകീയ കമ്മറ്റി വന്നതോടെ സംഘ്പരിവാറിന് ക്ഷേത്രത്തില്‍ സ്വാധീനം കുറഞ്ഞു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe