Type Here to Get Search Results !

പ്രവാചകനെതിരായ പരാമര്‍ശം; സംയുക്ത പ്രസ്താവനയിറക്കി കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍

 


kuwait,kuwait airport,kuwait airways,kuwait city,kuwait currency,kuwait dinar to euro,kuwait flag,kuwait population,kuwait time,kuwait weather,kuwait jobs driver,kuwait jobs for foreigners,kuwait jobs for indians,kuwait jobs for pakistani,kuwait jobs here,kuwait jobs salary,kuwait jobs today,kuwait jobs for indian freshers,kuwait audi,kuwait audit firms



ഇന്ത്യയില്‍ പ്രവാചകനെതിരെ നടത്തിയ നിന്ദ്യമായ പരാമര്‍ശങ്ങള്‍ക്കും പ്രതിഷേധം നടത്തുന്ന മുസ്ലിങ്ങള്‍ക്കെതിരെയുള്ള അവകാശ നിഷേധങ്ങള്‍ക്കുമെതിരെ കുവൈറ്റിലെ 30 പാര്‍ലമെന്റ് അംഗങ്ങള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഇതിനെതിരെ ഇന്ത്യന്‍ സര്‍ക്കാരില്‍ നയതന്ത്ര, സാമ്പത്തിക, മാധ്യമ സമ്മര്‍ദം ചെലുത്താന്‍ കുവൈറ്റ് സര്‍ക്കാരും അറബ് ഇസ്ലാമിക രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.


Read Also:- ലോക മുസ്‍ലിംകൾക്ക് നേരെയുള്ള പ്രകോപനമാണിത്'; ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയെ കടുത്തഭാഷയിൽ അപലപിച്ച് ഖത്തർ


ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നതിനിടെയാണ് ബി.ജെ.പിയുടെ നടപടി.



നൂപുര്‍ ശര്‍മ, പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് മുസ്ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നൂപുറിന്റെ പരാമര്‍ശത്തെ തള്ളിയ ബി.ജെ.പി., ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe