Type Here to Get Search Results !

പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യൻ ആർമിയിൽ അവസരം; ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം





ഇന്ത്യൻ ആർമിയുടെ (Indian Army) സതേൺ കമാൻഡിൽ (Southern Comand) നിരവധി പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സതേൺ കമാൻഡിൻെറ ആസ്ഥാനത്ത് നിന്നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വാഷർമാൻ (Washerman), ട്രേഡ്സ്മാൻ മേറ്റ് (Tradesman Mate) തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികളെ തേടുന്നത്. ജോലിക്കായി അപേക്ഷിക്കാൻ താൽപര്യമുള്ളവർ 45 ദിവസത്തിനകം ഓഫ‍്‍ലൈനായി അപേക്ഷ സമ‍ർപ്പിക്കേണ്ടതുണ്ട്. വിവിധ വിഭാഗങ്ങളിലായി 65 ഒഴിവുകളിലേക്കാണ് പുതിയ ആളുകളെ എടുക്കുന്നത്.


ഉദ്യോഗാർഥികൾ അപേക്ഷകൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ സമർപ്പിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സതേൺ കമാൻഡ് ആസ്ഥാനത്തിന് കീഴിലുള്ള ഏത് എഎംസി യൂണിറ്റിലും പോസ്റ്റ് ചെയ്യുമെന്ന് ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറയുന്നു.



ഇന്ത്യൻ ആർമി റിക്രൂട്ട്മെൻറ് യോഗ്യതകൾ:



വിദ്യാഭ്യാസ യോഗ്യത:


വാഷർമാൻ: മെട്രിക്കുലേഷൻ പാസ്സാവുകയോ അല്ലെങ്കിൽ അംഗീകൃത ബോർഡിന് കീഴിൽ നിന്ന് തത്തുല്യ യോഗ്യത നേടുകയോ ചെയ്തിരിക്കണം. മിലിട്ടറി/സിവിലിയൻ വസ്ത്രങ്ങൾ വൃത്തിയായി അലക്കുവാൻ അറിഞ്ഞിരിക്കണം.





ട്രേഡ‍്‍സ‍്‍മാൻ മേറ്റ്: മെട്രിക്കുലേഷൻ പാസ്സാവുകയോ അല്ലെങ്കിൽ അംഗീകൃത ബോർഡിന് കീഴിൽ നിന്ന് തത്തുല്യ യോഗ്യത നേടുകയോ ചെയ്തിരിക്കണം. അപേക്ഷിക്കുന്ന ട്രേഡിൽ കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.


പ്രായപരിധി:


ഒഴിവുള്ള പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നവർ 18നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.


ഇന്ത്യൻ ആർമി റിക്രൂട്ട്മെൻറ് 2022, അപേക്ഷിക്കേണ്ടത് എങ്ങനെ?


സ്റ്റെപ്പ് 1: ഓരോ അപേക്ഷകനും വ്യത്യസ്ത പോസ്റ്റുകളിലേക്ക് വെവ്വേറെ തന്നെ അപേക്ഷകൾ സമർപ്പിച്ചിരിക്കണം.


സ്റ്റെപ്പ് 2: രജിസ്ട്രേഡ് പോസ്റ്റായോ സ്പീഡ് പോസ്റ്റായോ അയക്കുന്ന അപേക്ഷകൾ മാത്രമേ ഒഴിവുകളിലേക്ക് പരിഗണിക്കുകയുള്ളൂ.


സ്റ്റെപ്പ് 3: ദി കമാൻഡൻറ്, മിലിട്ടറി ഹോസ്പിറ്റൽ, ഡിഫൻസ് കോളനി റോഡ്, ചെന്നൈ, തമിഴ് നാട്, പിൻ: 600032 എന്നി വിലാസത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.


സ്റ്റെപ്പ് 4: കവറിന് പുറത്ത് മുകളിലായി ഏത് പോസ്റ്റിലേക്കുള്ള അപേക്ഷയാണെന്നും കാറ്റഗറി ഏതാണെന്നും ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ എഴുതിയിരിക്കണം.


സ്റ്റെപ്പ് 5: സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർഥികളും കാറ്റഗറി ഏതാണെന്ന് എൻവലപ്പിൻെറ ഇടത് മൂലയിലായി എഴുതിയിരിക്കണം.



ഇന്ത്യൻ ആർമി റിക്രൂട്ട്മെൻറ് 2022 അപേക്ഷാ ഫീസ്:


അപേക്ഷകർ 100 രൂപയാണ് അപേക്ഷാ ഫീസായി അടക്കേണ്ടത്.


എഴുത്ത് പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും കിട്ടിയ അപേക്ഷകളിൽ നിന്ന് യോഗ്യരായവരെ അതത് ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കുകയെന്ന് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ വ്യക്തമാക്കുന്നു. രണ്ട് ഭാഷകളിലായിട്ടായിരിക്കും എഴുത്ത് പരീക്ഷ നടക്കുക. ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉദ്യോഗാർഥികൾക്ക് റിക്രൂട്ട്മെൻറിനായുള്ള എഴുത്ത് പരീക്ഷ എഴുതാവുന്നതാണ്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട ഭാഗത്തെ ചോദ്യങ്ങൾ ഇംഗ്ലീഷിൽ തന്നെയായിരിക്കും ഉണ്ടാവുക. വാഷർമാൻ, ട്രേഡ്സ്മാൻ മേറ്റ് എന്നീ രണ്ട് പോസ്റ്റുകളിലേക്കും പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷയായിരിക്കും ഉണ്ടായിരിക്കുകയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കും ഉണ്ടായിരിക്കും.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe