Type Here to Get Search Results !

രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിച്ചോളൂ, ഗുണങ്ങള്‍ ഏറെയുണ്ട്

 





എപ്പോഴും ആരോഗ്യകരമായിരിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. അതിനായി എന്തെല്ലാം പരീക്ഷണങ്ങളാണ് നാം ചെയ്യുന്നത്.

ഓരോ ദിവസവും ആരോഗ്യകരമായിരിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു മടുത്തോ? വിഷമിക്കേണ്ട... 


ഈ ചെറിയ കാര്യം ചെയ്താല്‍ മതിയെന്നാണ് പോഷകാഹാര വിദഗ്ധയായ ലവ്നീത് ബത്ര പറയുന്നത്. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുക. ഒന്നല്ല, ഒരുകൂട്ടം ആരോഗ്യഗുണങ്ങളാണ് ഇതുമൂലം നിങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ലവ്നീത് ബത്ര പറയുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം...



  • രാവിലെ ജീരക വെള്ളം കുടിക്കുന്നത് മൂലം നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കും

  • കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായ വീക്കം, അസിഡിറ്റി, ഗ്യാസ്, തികട്ടി വരല്‍ എന്നിവയെ ചെറുക്കും

  • ആന്‍റി കണ്‍ജസ്റ്റീവ് ഗുണങ്ങള്‍ ഉള്ളതിനാല്‍ നെഞ്ചിലെയും ശ്വാസനാളത്തിലെയും കഫം നീക്കം ചെയ്യാന്‍ സഹായിക്കുകയും ചുമ, ജലദോഷം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു

ഇതിന് പുറമെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും ലവ്നീത് ബത്ര പറയുന്നു. 


ഇതിനായി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഭക്ഷണങ്ങള്‍ ഇതൊക്കെയാണ്.


തണ്ണിമത്തന്‍


ഇത് ജലാംശത്തിന്റെ മികച്ച ഉറവിടമാണ്. പോഷകാഹാരത്തിന്റെ കാര്യത്തിലും തണ്ണിമത്തന്‍ പിന്നിലല്ല. വിറ്റാമിന്‍ എ, ബി 6, സി എന്നിവയുടെ നല്ല സ്‌ത്രോതസാണിത്. കൂടാതെ ലൈക്കോപീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയും പ്രദാനം ചെയ്യുന്നു.




പപ്പായ


ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നതിനെ പുറമെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന പഴമാണ് പപ്പായ. പപ്പായയിലെ എന്‍സൈമുകള്‍ക്ക് വരണ്ടതും അടരുകളുള്ളതുമായ ചര്‍മ്മത്തെ ചികിത്സിക്കാനും നന്നായി ജലാംശം നല്‍കാനും സഹായിക്കും.


മസ്‌ക്മെലണ്‍


ഇതില്‍ വിറ്റാമിന്‍ ഇ, കെ, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, കാല്‍സ്യം എന്നിവയാലും മസ്‌ക് മെലണ്‍ സമ്ബുഷ്ടമാണ്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു.


കക്കരി


കുക്കുമ്ബറില്‍ 95% ജലാംശമുണ്ട്. കൂടാതെ വിറ്റാമിന്‍ കെ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ചില പോഷകങ്ങളും ചെറിയ അളവില്‍ നല്‍കുകയും ചെയ്യുന്നു.


സവാള


ഇത് ശരീരത്തിന്റെ ഊഷ്മാവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe