Type Here to Get Search Results !

മീന്‍ രുചി കൂടാന്‍ വറുക്കും മുന്‍പ് ഇങ്ങനെ ചെയ്താലോ

 






മീന്‍ രുചിയുള്ള ഭക്ഷണ പദാര്‍ത്ഥത്തിനൊപ്പം ഏറെ പോഷകഗുണമുള്ള ഒന്ന് കൂടിയാണ്.



മീനില്‍ ഉള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.ഒപ്പം രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് കൊഴുപ് കുറയ്ക്കുകയും ചെയ്യും.വൈറ്റമിന്‍ ഡിയുടെ കലവറ കൂടിയാണ് മീനുകള്‍.മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഡി , അമിനോ ആസിഡ്, കാല്‍സ്യം തുടങ്ങിയവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.

ഡോകോസാഹെക്‌സെനോയ്ക് ആസിഡ് ആ സെല്‍ (ബി ലിംഫോസൈറ്റുകള്‍) പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിലൂടെ അണുബാധ തടയാന്‍ സഹായകമാകുന്നു.. ഇങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര ഗുണങ്ങളാണ് മീന്‍ നല്‍കുന്നത്.



മീന്‍ വറക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം

മീനില്‍ പുരട്ടുന്ന മസാല,പൊടികള്‍ മിക്സിയില്‍ അരച്ചെടുക്കുക,ചെറിയ ഉള്ളിയും കുറച്ച്‌ വറ്റല്‍ മുളകും ചതച്ച്‌ ചേര്‍ത്താല്‍ രുചി കൂടും.നാരങ്ങാ നീര് കൂടി ചേര്‍ത്താല്‍ കേമം.വെളിച്ചെണ്ണയില്‍ തന്നെ വറുക്കുന്നതാണ് രുചിയുടെ മറ്റൊരു ഘടകം .മീന്‍ കഷണങ്ങള്‍ വലുതാണെങ്കില്‍ വറുക്കുന്നതിനുമുമ്ബ് കത്തി കൊണ്ട് ഇരുവശവും വരയുക.


കൂടുതൽ വിവരങ്ങൾക്ക് image click ചെയ്യുക 



ആവശ്യമായ ചേരുവകള്‍.


മീന്‍ - 1/2 kg
ഇഞ്ചി - 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി - 8 അല്ലി
കുരുമുളക് - 1 ടീസ്പൂണ്‍
മുളകുപൊടി - 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - 1 നുള്ള്
കറിവേപ്പില - 1 ഇതള്‍
കടുക് - 1/2 ടീസ്പൂണ്‍
നാരങ്ങാനീര് - 1/2 ടേബിള്‍സ്പൂണ്‍
എണ്ണ - 3 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ അരച്ചെടുക്കുക.
ഈ മിശ്രിതം മീനില്‍ പുരട്ടി കുറഞ്ഞത്‌ 30 മിനിറ്റ് വയ്ക്കുക.
പാനില്‍ എണ്ണ ചൂടാക്കിയശേഷം മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും മൊരിച്ചെടുക്കുക.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe