Type Here to Get Search Results !

ഇനി ഫേക്ക് ഐഡി ഉണ്ടാക്കാന്‍ കഷ്ടപ്പെടേണ്ട; അഞ്ച് പ്രൊഫൈലുകള്‍ വരെ ഒറ്റ അക്കൗണ്ടില്‍ ചേര്‍ക്കാവുന്ന ഫീച്ചറുമായി ഫെയ്‌സ്‌ബുക്ക്‌





ഫെയ്‌സ്‌ബുക്ക്‌ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ. ഒരു ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടില്‍ അഞ്ച് പ്രൊഫൈലുകള്‍ വരെ ചേര്‍ക്കാവുന്ന ഫീച്ചറാണ് കമ്ബനി അവതരിപ്പിക്കുന്നത്.


ഫെയ്‌സ്‌ബുക്ക്‌ തുടക്കം മുതല്‍ നിലനിര്‍ത്തിയിരുന്ന എല്ലാ ഉപയോക്താക്കളും യഥാര്‍ത്ഥ പേര് ഉപയോഗിക്കണം എന്ന പോളിസിയില്‍ നിന്ന് വ്യതിചലിക്കുന്നതാണ് ഈ പുതിയ തീരുമാനം. വ്യാഴാഴ്ചയാണ് മെറ്റ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.


ഓരോ വ്യക്തികളുടെയും താല്‍പ്പര്യങ്ങളും അടുപ്പങ്ങളും ബന്ധങ്ങളും അടിസ്ഥാനമാക്കി പ്രൊഫെലുകള്‍ ക്രമീകരിക്കാന്‍ കഴിയുമെന്ന് മെറ്റ പ്രസ്താവനയില്‍ പറഞ്ഞു.


അതേസമയം, ഒരു ഉപയോക്താവിന് യഥാര്‍ത്ഥ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ പാടുള്ളൂ എന്ന നിയമം തുടരുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. ആ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്ത ശേഷമാകും അതുവഴി എടുത്തിട്ടുള്ള മറ്റു പ്രൊഫൈലുകളില്‍ കേറാന്‍ സാധിക്കുക.


ഈ മാറ്റം ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി അജ്ഞാതമാക്കാന്‍ അവസരം നല്‍കുന്നതാണ്, ടിക്‌ടോക്ക്, ട്വിറ്റര്‍ എന്നിവയും മെറ്റയുടെ സ്വന്തം ഫോട്ടോ, വീഡിയോ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമും നല്‍കുന്ന ഓപ്‌ഷനുകള്‍ക്ക് സമാനമാണ് ഇത്.


അതേസമയം, ആള്‍മാറാട്ടത്തിനും തെറ്റിദ്ധരിപ്പിക്കുന്ന ഐഡന്റിറ്റി ഉണ്ടാകുന്നതിനും എതിരായ തങ്ങളുടെ നിയമങ്ങള്‍ എല്ലാ പ്രൊഫൈലുകള്‍ക്കും ബാധകമായി തുടരുമെന്ന് മെറ്റ അവരുടെ പ്രസ്താവനയില്‍ പറയുന്നു.


ചില രാജ്യങ്ങളില്‍ കമ്ബനി ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെന്ന് മെറ്റ വക്താവ് പറഞ്ഞു, എന്നാല്‍ ഏതൊക്കെ രാജ്യങ്ങളാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe