Type Here to Get Search Results !

പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള തീയതി നീട്ടി: ഹൈക്കോടതി വിധി





കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21 വരെ നീട്ടാന്‍ വിധി.


കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സി ബി എസ് ഇ സ്‌കീമില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് വിധി. പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനുള്ള അവസാന ദിവസം ഇന്നായിരുന്നു. പരീക്ഷാ ഫലം വരാത്തതിനാല്‍ അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.


 ഏറ്റവും പുതിയ തൊഴിൽ വാർത്തകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


അപേക്ഷിക്കേണ്ടത് എങ്ങനെ?


www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഹയര്‍ സെക്കണ്ടറി സൈറ്റിലെത്തുക. തുടര്‍ന്ന്, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങള്‍, അപേക്ഷയ്ക്കുള്ള യൂസര്‍ മാനുവല്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത്, വ്യവസ്ഥകള്‍ പഠിക്കുക.


ഓണ്‍ലൈനായി മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഹയര്‍ സെക്കണ്ടറി സൈറ്റിലെ CREATE CANDIDATE LOGIN - SWS ലിങ്കിലൂടെ ലോഗിന്‍ ചെയ്യുക. മൊബൈല്‍ ഒ ടി പി വഴി പാസ്‌വേഡ് നല്‍കി വേണം അപേക്ഷിക്കേണ്ടത്. ഓപ്ഷന്‍ സമര്‍പ്പണം, ഫീസടയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഇതേ ലോഗിന്‍ വഴി തന്നെയാണ്. യൂസര്‍ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള പടിപടിയായ നിര്‍ദേശങ്ങളുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe