Type Here to Get Search Results !

പനി ബാധിച്ച്‌ ഏഴാം ക്ലാസുകാരന്‍ മരിച്ചു; ചെള്ള് പനിയെന്ന് സംശയം





കിളിമാനൂര്‍: പനി ബാധിച്ച്‌ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കിളിമാനൂര്‍ ചൂട്ടയില്‍ കാവ് വിളാകത്ത് വീട്ടില്‍ രതീഷ് ശുഭ ദമ്ബതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് (11) ആണ് പനിബാധയെ തുടര്‍ന്ന് മരിച്ചത്.


ഒരാഴ്ചയ്ക്ക് മുമ്ബ് പനി ബാധിച്ച്‌ കേശവപുരം ആശുപത്രിയില്‍ ചികിത്സ തേടുകയും പനി കലശലായതിനെ തുടര്‍ന്ന് വലിയകുന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാല് ദിവസം മുമ്ബ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നാലു മണിക്കാണ് അന്ത്യം സംഭവിച്ചത്.


കിളിമാനൂര്‍ ഗവണ്‍മെന്റ് എച്ച്‌ എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ത്ഥ് . ചെള്ള് പനിയെന്ന സംശയമാണ് ഡോക്ടര്‍മാര്‍ പ്രകടിപ്പിക്കുന്നത്. സാമ്ബിള്‍ തോന്നയ്ക്കല്‍ വയറോളജി ലാബില്‍ അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ സാമ്ബിളിന്റെ റിപ്പോര്‍ട്ട് ലഭിക്കും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe