Type Here to Get Search Results !

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഓണ്‍ലൈനായി വായ്പ എടുത്ത പൊതുപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി കമ്ബനി -online loan app

 




പത്തനംതിട്ട : ഓണ്‍ലൈന്‍ ആപ്പുവഴി വായ്പ എടുത്ത പൊതുപ്രവര്‍ത്തകന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു.


പഴകുളം സ്വദേശി ഷിഹാബുദ്ദീനെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ച്‌ കമ്ബനി ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ ഷിഹാബുദ്ദീന്‍ അടൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി.


പത്ത് ദിവസം മുമ്ബാണ് ഷിഹാബുദ്ദീന്‍ ലോണ്‍ബ്രോ, യെസ് ക്യാഷ് എന്നീ ആപ്പുകളില്‍ നിന്ന് 17,000 രൂപ വായ്പ എടുത്തത്. 15 ദിവസത്തിന് ശേഷം പലിശ അടച്ച്‌ തുടങ്ങാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പണം കിട്ടി മൂന്നാം ദിവസം 5,000 രൂപ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഷിഹാബുദ്ദീന്റെ ഫോണില്‍ മെസേജ് വന്നു. പണം അടയ്‌ക്കാതിരുന്നതോടെ ഫോണിലെ കോണ്‍ടാക്‌ട് നമ്ബറുകളിലേക്ക് അശ്ലീല ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ഇയാള്‍ പരാതി നല്‍കിയെങ്കിലും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പോലീസ്.


 ഇന്ത്യക്ക് പുറത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന തട്ടിപ്പുകളായതിനാലാണ് പോലീസിന് സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്തത്. അതേസമയം ഇത്തരം തട്ടിപ്പുകള്‍ മുമ്ബ് നടന്ന സാഹചര്യത്തില്‍ പോലീസ് പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.


ആധാര്‍ കാര്‍ഡിന്റെയും പാന്‍ കാര്‍ഡിന്റെയും ഉള്‍പ്പെടെ അടിസ്ഥാനത്തിലാണ് ഇത്തരം ഓണ്‍ലൈന്‍ വായ്പാ കമ്ബനികള്‍ ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നത്. ബാങ്ക് നടപടി ക്രമങ്ങളിലെ നൂലാമാലകള്‍ ഇല്ല എന്നിവയാണ് ലോണ്‍ എടുക്കുന്നതിനായി ആളുകളെ പ്രരിപ്പിക്കുന്നത്. 3000 മുതല്‍ ഒരു ലക്ഷം വരെയാണ് ഓണ്‍ലൈന്‍ ആപ്പുകളുടെ വായ്പാ സേവനം. വേഗത്തില്‍ കിട്ടുന്ന ഇത്തരം ലോണുകള്‍ തിരിച്ചടക്കാന്‍ തുടങ്ങുമ്ബോഴാണ് ഉപഭോക്താവിന് കുരുക്ക് വീഴുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe