Type Here to Get Search Results !

പ്രണയവിവാഹം; വരന്റെ വീടിന് തീയിട്ട് യുവതിയുടെ ബന്ധു, സര്‍ട്ടിഫിക്കറ്റും വീട്ടുപകരണങ്ങളും കത്തി നശിച്ചു






കൊട്ടാരക്കര: യുവതിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ വരന്റെ വീടിന് തീയിട്ടു.


യുവതിയുടെ ബന്ധുവായ യുവാവ് ആണ് വീടിന് തീയിട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.


Read Also:- കേരള PSC ഷോർട് ലിസ്റ്റ് | മെയിൻ പരീക്ഷ ഇനി ആർക്കൊക്കെ എഴുതാം ?


മൈലം പള്ളിക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍‍ റജീനയുടെ മൂന്ന് മുറികളുള്ള ഷീറ്റിട്ട ചെറിയ വീടിനാണ് ഇയാള്‍ തീയിട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ സംഭവം. സംഭവത്തില്‍ പളളിക്കല്‍ കിഴക്ക് പ്ലാവിള വീട്ടില്‍ ജി ശ്രീകുമാര്‍ (33) ആണ് പിടിയിലായത്. വീട്ടിലെ കട്ടിലും ടിവിയും ഗൃഹോപകരണങ്ങളും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കത്തി നശിച്ചു.

തീ പടരുന്ന സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. പ്രദേശവാസികളാണ് തീ ആളിക്കത്തുന്നത് കണ്ടത്. ഇവര്‍ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേന എത്തി. റജീനയുടെ മകന്‍ കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിന്റെ ബന്ധുവായ യുവതിയെ വിവാഹം കഴി‍ച്ചത്. വിവാഹത്തില്‍ നിന്ന് പിന്മാറണം എന്ന് പറഞ്ഞ് ശ്രീകുമാര്‍ രണ്ടു തവണ യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe