Type Here to Get Search Results !

ഇന്ത്യ വിരുദ്ധ ഉള്ളടക്കം: 114 കോടി കാഴ്ചക്കാരുള്ള എട്ട് യുട്യൂബ് ​ചാനലുകള്‍ പൂട്ടി കേന്ദ്രസര്‍ക്കാര്‍

 




ന്യൂഡല്‍ഹി: 114 കോടിയിലധികം കാഴ്ചക്കാരുള്ള എട്ട് യുട്യൂബ് ചാനലുകള്‍ പൂട്ടി കേന്ദ്രസര്‍ക്കാര്‍. തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതിനാണ് സര്‍ക്കാര്‍ നടപടി.


ഇതില്‍ ഏഴെണ്ണവും ഇന്ത്യയില്‍ നിന്നുള്ളതാണ്. ഒരെണ്ണം പാകിസ്താനില്‍ നിന്നുള്ള ചാനലാണ്. വ്യാജ ഇന്ത്യവിരുദ്ധ ഉള്ളടക്കം ചാനലുകളിലൂടെ പ്രചരിച്ചിരുന്നുവെന്ന് വിവരസാ​ങ്കേതിക മന്ത്രാലയം വ്യക്തമാക്കുന്നു.


ഇന്ത്യയുടെ ദേശീയസുരക്ഷ, വിദേശബന്ധങ്ങള്‍, പൊതുഭരണം എന്നിവയെ കുറിച്ചെല്ലാം ചാനലുകള്‍ വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വര്‍ഗീയവിദ്വേഷണം പടര്‍ത്തുന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും നേരത്തെയും കേന്ദ്രസര്‍ക്കാര്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.


കഴിഞ്ഞ ഏപ്രിലില്‍ ഇത്തരത്തിലുള്ള 16 യുട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഈയടുത്തായി നിരവധി



തവണ ഇത്തരത്തില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe