Type Here to Get Search Results !

ഗര്‍ഭപാത്രത്തില്‍ 9.5 സെ.മീ കീറല്‍, എന്റെ കുട്ടി മരിച്ചത് രക്തം വാര്‍ന്ന്; പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം

 





പാലക്കാട്: യാക്കര തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം.


ജൂലൈ ആദ്യവാരം ചിറ്റൂര്‍ തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാതശിശുവും മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന് കഴിഞ്ഞദിവസം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടു.


Read Also:- വടക്കഞ്ചേരി വാഹനാപകടം: 9 മരണം; അഞ്ചുപേര്‍ വിദ്യാര്‍ത്ഥികള്‍


ഐശ്വര്യയും കുഞ്ഞും മരിക്കാന്‍ കാരണം ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്നും അറസ്റ്റിലായ ഡോക്ടര്‍മാരെ ഐഎംഎയില്‍നിന്ന് പുറത്താക്കണമെന്നും നടപടിയെടുക്കണമെന്നും ഐശ്വര്യയുടെ കുടുംബം ആവശ്യപ്പെട്ടു. രക്തം കൊണ്ടുവരാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ തകരാറിലാണെന്നും വിട്ടുതരാന്‍ സാധിക്കില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐശ്വര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിഞ്ഞിട്ടും സി-സെക്‌ഷന്‍ ചെയ്യാന്‍ തയാറായില്ല. 


Read Also:- ജനസഖ്യാ നിയന്ത്രണ നയം കൊണ്ടുവരണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്


ആശുപത്രിയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം ദൂരെ താമസിക്കുന്ന ഡോ. പ്രിയദര്‍ശിനി എത്തിയത് പ്രസവം നടന്ന് ഒരു മണിക്കൂറിനു ശേഷമാണെന്നും കുടുംബം ആരോപിച്ചു.



ഡോ. അജിത്ത് സത്യാനന്ദനെതിരെ നേരത്തെയും കേസുകള്‍ ഉണ്ടായിട്ടുണ്ട്. നിരവധി നവജാത ശിശുക്കള്‍ മരണപ്പെട്ടിട്ടുണ്ട്. വാക്വം ഉപയോഗിച്ച്‌ കുഞ്ഞിനെ പുറത്തെടുത്തതു മൂലം ഐശ്വര്യയുടെ ഗര്‍ഭപാത്രത്തില്‍ 9.5 സെന്റിമീറ്റര്‍ കീറല്‍ ഉണ്ടായി. ഇത് കേസ് ഷീറ്റില്‍ പറയുന്നില്ലെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Read Also:- വധശിക്ഷ കാത്തിരിക്കുന്ന മലയാളിയുടെ മോചന ദ്രവ്യമായി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ചോദിച്ചത് 33 കോടി


ഇതാണ് കുഞ്ഞിന്റെയും അമ്മയുടെയും മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്ബോള്‍, എടുത്തുമാറ്റിയ ഗര്‍ഭപാത്രം നല്‍കിയില്ല. പൊലീസ് ഇടപെട്ടാണ് ഗര്‍ഭപാത്രം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കൊടുത്തതെന്നും അവര്‍ പറയുന്നു. പ്രസവശേഷം ആദ്യ മണിക്കൂറില്‍ ഐശ്വര്യയ്ക്ക് ലഭിക്കേണ്ട ചികിത്സകള്‍ നല്‍കിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് ഐശ്വര്യയുടെ ചേച്ചി അശ്വതി ആരോപിക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe