Type Here to Get Search Results !

കോഴിക്കോട് മെഡിക്കൽ കോളജിൽ യോഗ്യതയില്ലാത്ത +2 വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ

 




യോഗ്യതയില്ലാത്ത വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ. കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവം. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ലസ് ടു വിദ്യാർത്ഥിനി ക്ലാസിലിരുന്നത് നാല് ദിവസമാണ്. അധ്യാപകരും സഹപാഠികളും അറിഞ്ഞില്ല. സംഭവം അരിഞ്ഞത് ഹാജർ പരിശോധിച്ചപ്പോഴാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പരാതി നൽകി.

Read Also:- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് മുതല്‍ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നത് വരെ; വാഴപ്പഴം ആരോഗ്യത്തിന് ഉത്തമമാണ് !


കോഴിക്കോട് മെഡിക്കൽ കോളേജിൽ നവംബർ 29ന് ഒന്നാം വർഷ ക്ലാസ് തുടങ്ങിയിരുന്നു. 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്.


Read Also:- പിഎസ്‌സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനത്തിൽ മാറ്റം വരുത്തുന്നു


സംഭവത്തില്‍ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പൊലീസിൽ ഇന്നലെ രാത്രി പരാതി നൽകി. വിദ്യാർത്ഥികളുടെ പ്രവേശന പട്ടികയിൽ പേരില്ലെങ്കിലും ഹാജർ പട്ടികയിൽ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന പൊലീസ് പറയുന്നു. വിദ്യാർത്ഥി മലപ്പുറം സ്വദേശിനിയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe