Type Here to Get Search Results !

ലോകത്തിന്റെ കണ്ണീരായി തുർക്കി: ഉറക്കത്തിനിടെ മരണം വിതച്ച്‌ ഭൂകമ്ബം; തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍; ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയും




തുര്‍ക്കിയിലും സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം 600 ആയതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ 360 ലേറെ പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.


250 ഓളം പേര്‍ മരിച്ചതായി സിറിയ ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ശക്തമായ ഭൂകമ്ബത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്.


15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുന്നതിനിടെ, ഭൂകമ്ബം ഉണ്ടായതാണ് മരണസംഖ്യ വര്‍ധിക്കാന്‍ ഇടയാക്കിയത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.


തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപം പസാര്‍സിക്കിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. തുടര്‍ന്ന് 80 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറുള്ള നുര്‍ദാഗി നഗരത്തിലാണ് രണ്ടാം തുടര്‍ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വീസ് അറിയിച്ചു.അയല്‍രാജ്യങ്ങളായ ലെബനന്‍, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ ഭൂകമ്ബത്തില്‍ നിലംപൊത്തി.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe