Type Here to Get Search Results !

പ്ലാസ്റ്റിക് കുപ്പികൾക്കൊണ്ട് നിറച്ച ആനയുടെ കൂറ്റൻ പ്രതിമയും, പഴയ ടയറുകൾ ഉപയോഗിച്ച് നിർമിച്ച നടപ്പാതയും വേറെ ലെവലാണ്




 ഉപയോഗിച്ചു നിർമിച്ച ജില്ലയിലെ ആദ്യ ‘അപ്സൈക്കിൾസ്’ ഉദ്യാനം മൂന്നാറിൽ ഒരുങ്ങുന്നു. പഴയ മൂന്നാർ ബൈപാസ് പാലത്തിനു സമീപമാണ് പഴയ പ്ലാസ്റ്റിക്, ടയറുകൾ, സ്ക്രാപ്, ഓട്ടമൊബീൽ അവശിഷ്ടങ്ങൾ, ഇലക്ട്രോണിക് വേസ്റ്റ് എന്നിവ ഉപയോഗിച്ചുള്ള ഉദ്യാനത്തിന്റെ നിർമാണം നടന്നു വരുന്നത്.


INFO KERALA NEWS NEW INTRO VIDEO


പഴയ ടയറുകൾ ഉപയോഗിച്ച് നിർമിച്ച ടൈലുകൾ പാകിയ നടപ്പാത,70 കിലോ വീതം പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച ഇരിപ്പിടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ നിറച്ച ആനയുടെ കൂറ്റൻ പ്രതിമ, തവളകൾക്കും മറ്റും വസിക്കുന്നതിനുള്ള കുളം, മൂന്നാറിൽ മാത്രം കണ്ടു വരുന്ന അപൂർവ സസ്യങ്ങൾ, ചെടികൾ, പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച വലിയ പൂക്കൾ എന്നിവയാണ് ഗാർഡനിലുള്ളത്.ജില്ലയുടെ 50-ാം പിറന്നാൾ വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംബന്ധിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയും വിനോദ സഞ്ചാരികളടക്കമുള്ളവർക്കു മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും വിശ്രമിക്കുന്നതിനുമായാണ് ഉദ്യാനം നിർമിക്കുന്നത്.


 യുഎൻഡിപി, ഹിൽ ദാരി, മൂന്നാർ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ മൂന്നാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബയോഡൈവേഴ്സിറ്റി റിസർച് ആൻഡ് കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഉദ്യാനം നിർമിക്കുന്നത്..

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe