Type Here to Get Search Results !

നായപ്പേടിയിൽ വലയുന്ന കോഴിക്കോട് നിന്നും മേയർക്ക് തുറന്ന കത്തുമായി ഫാത്തിമ തഹ്‌ലിയ






കോഴിക്കോട് ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി വരികയാണ്. അനൗദ്യോഗിക കണക്ക് പ്രകാരം 800 -1000 ൽ അധികം മനുഷ്യരെയാണ് തെരുവ് നായകൾ ആക്രമിക്കുന്നത്. നിരവധി മരണങ്ങളും സംഭവിക്കുന്നു. കൂടാതെ നിരവധി മൃഗങ്ങൾക്കും കടിയേൽക്കുകയും ആളുകളുടെ ജീവിത മാർഗം തന്നെ ഇല്ലാതാവുകയാണ്. നായകളും മനുഷ്യരും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന്  കഴിഞ്ഞ ദിവസം കോഴിക്കോട് മേയർ പറഞ്ഞിരുന്നു. 




കത്തിന്റെ പൂർണരൂപം 

 ബഹുമാനപ്പെട്ട കോഴിക്കോട് മേയർ ബീന ഫിലിപ്പിന്, തെരുവു നായകൾ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോർപ്പറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇവന്മാരുടെ ശല്യം കാരണം വഴി നടക്കാൻ പോലും പറ്റാറില്ല. ടു-വീലറിന്റെ പിന്നാലെ ഇവർ ഓടി അപകടങ്ങൾ ഉണ്ടായത്  നിരവധിയാണ്. 


 അങ്ങ് നായ്ക്കളും മനുഷ്യരും ഒരുപോലെ സമാധാനത്തോടെ ഒന്നിച്ചു കഴിയണമെന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധനത്തോടെ ജീവിക്കണമെന്നുണ്ട്. പക്ഷെ അവരെ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. കാണുമ്പോളേക്കും കൂട്ടത്തോടെ ചാടിക്കടിക്കാൻ വരികയാണവർ. 


 അതുകൊണ്ട് അങ്ങയുടെ ദയവുണ്ടായി കോഴിക്കോട് കോർപ്പറേഷനിലെ തെരുവ് നായകളോട് അങ്സംസാരിക്കണം, കാര്യങ്ങൾ ബോധ്യപ്പെടുത്തണം, ഞങ്ങളൊന്നും അത്ര കുഴപ്പക്കാർ അല്ലെന്നും ഞങ്ങളെ ചാടിക്കടിക്കാൻ വരരുതെന്നും ഉപദേശിക്കണം. 

 ഏറെ പ്രതീക്ഷയോടെ 
 അഡ്വ. ഫാത്തിമ തഹ്‌ലിയ


ഇൻസ്റ്റാഗ്രാം പോസ്റ്റ് 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe