Type Here to Get Search Results !

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നെടുങ്കണ്ടം ഏരിയ സമ്മേളനം ഞായറാഴ്ച - നാട്ടൊരുമ 2022






റിപ്പബ്ലിക്കിനെ സംരക്ഷിക്കുക "സേവ് ദ റിപ്പബ്ലിക്" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വ്യാപകമായി നടത്തിവരുന്ന സമ്മേളനങ്ങളുടെ ഭാഗമായി നെടുങ്കണ്ടം ഏരിയാ സമ്മേളനം ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച നെടുങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.


Read Also:- ആലുവ ഫയർ ഫോഴ്സിന് അഭിമാനിക്കാം ഈ കർമ്മ ഭടന്മാരെ ഓർത്ത്




സമ്മേളനത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റ്, വടംവലി, ബാഡ്മിന്റൺ, കുരുന്നുകളുടെ ഒപ്പന,  മാപ്പിളപ്പാട്ട് മത്സരം,  ചാക്കിലോട്ടം, തുടങ്ങിയ വിവിധ കലാകായിക മത്സരങ്ങൾ നടത്തപ്പെടും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാർ ഉദ്ഘാടനം ചെയ്യും.


Read Also:-  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റിലീഫ് ആന്റ് റസ്ക്യൂ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉത്ഘാടനം നടന്നു






രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ കാർന്നു തിന്നുകൊണ്ട് ഫാഷിസം മുന്നേറിക്കൊണ്ടിരിക്കുന്നു. കടുത്ത അടിമത്വ ഏകാധിപത്യ ഭരണകൂട തന്ത്രങ്ങളാണ് ഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പൗരാവകാശങ്ങൾ വഹിക്കുക മാത്രമല്ല ഞങ്ങളുടെ തീരുമാനങ്ങൾക്ക് അനുസൃതമായി മാത്രമേ ചലിക്കാവൂ എന്ന ഫാസിസ്റ്റ് തന്ത്രം അവർ അടിച്ചേൽപ്പിക്കുന്നു.  ഇത്തരം തന്ത്രങ്ങൾ തുറന്നുകാട്ടുന്നവരെയും എതിർ ശബ്ദമുയർത്തുന്നവരെയും ജാതിയും മതവും പറഞ്ഞു ഭിന്നിപ്പിക്കുകയും ജയിലിൽ  അടക്കുകയും ചെയ്യുന്നു.


 ഈയൊരു സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സേവ് ദി റിപ്പബ്ലിക് എന്ന ക്യാമ്പയിനുമായി ജനസദസ്സുകൾ സംഘടിപ്പിക്കുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe